സിറ്റിങ് പ്രധാനമന്ത്രിമാരുടെ ഭൂരിപക്ഷശതമാനം ; ഏറ്റവും പിൻനിരയിലേക്ക് തള്ളപ്പെട്ട് നരേന്ദ്രമോദി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ സിറ്റിങ് പ്രധാനമന്ത്രിമാരുടെ ഭൂരിപക്ഷ ശതമാനം താരതമ്യംചെയ്യുമ്പോൾ പിൻനിരയിലേക്ക് തള്ളപ്പെട്ട് നരേന്ദ്രമോദി. ആകെ പോൾചെയ്ത വോട്ടിന്റെ അടിസ്ഥാനത്തിൽ ഭൂരിപക്ഷം കണക്കാക്കുമ്പോഴാണ് മോദിയുടെ ഇത്തവണത്തെ ഭൂരിപക്ഷം പിന്നിലാവുന്നത്. 13.49 ശതമാനമാണ് മോദിയുടെ ഭൂരിപക്ഷം. 1977-ൽ അടിയന്തരാവസ്ഥയ്ക്കുശേഷം മത്സരിച്ച് തോൽവി നേരിട്ട ഇന്ദിരാ ഗാന്ധിയാണ് ഈ പട്ടികയിൽ ഏറ്റവും (-34.09 ശതമാനം)പിന്നിൽ. 1991-ൽ 12.78 ശതമാനംമാത്രം ഭൂരിപക്ഷം രേഖപ്പെടുത്തിയ ചന്ദ്രശേഖർ മോദിക്ക് തൊട്ടുപിന്നിലായി ഉണ്ടെങ്കിലും അന്നദ്ദേഹം മത്സരിച്ചത് കാവൽപ്രധാനമന്ത്രിയായിരിക്കേയാണ്.

1984-ൽ 72.18 ശതമാനം ഭൂരിപക്ഷം ലഭിച്ച രാജീവ് ഗാന്ധിയാണ് പട്ടികയിൽ ഒന്നാമത്. 1951 മുതൽ ഇത്തരത്തിൽ 17 മത്സരങ്ങൾ നടന്നു. ഇതിൽ 1951-1952 കാലത്തും 1957-ലും പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു ഇരട്ട അംഗങ്ങളെ തിരഞ്ഞെടുക്കുന്ന മണ്ഡലമായ ഫുൽപുരിലാണ് മത്സരിച്ചത്. പ്രധാനമന്ത്രിമാരായ ഡോ. മൻമോഹൻ സിങ്ങും ഐ.കെ. ഗുജ്‌റാളും ലോക്‌സഭയിലേക്ക് മത്സരിച്ചിരുന്നില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റ് ചോദ്യപേപ്പർ ചോർച്ച ; പ്രതികളുടെ നുണപരിശോധനാ ഹർജി തള്ളി

0
ന്യൂഡൽഹി : നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രതികളുടെ നുണപരിശോധനാ ഹർജി...

നിരന്തരം ഭീഷണിക്കത്തുകൾ : സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും വധഭീഷണി ; അന്വേഷണം ആരംഭിച്ച് കൊൽക്കത്ത...

0
കൊൽക്കത്ത : മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ മുൻ...

ജാർഖണ്ഡ് പിഎസ്‌സി പരീക്ഷാ ക്രമക്കേട് : നിയമസഭാ മാർച്ചിന് നേരെ ലാത്തിച്ചാർജ് ; വ്യാപക...

0
റാഞ്ചി: ജാർഖണ്ഡിലെ പിഎസ്‍സി പരീക്ഷ ക്രമക്കേടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടത്തിയ...

ജി സുധാകരനെ വിടാതെ സിപിഎം ; ആലപ്പുഴ മെഡിക്കൽ കോളജ് നിയമനത്തിൽ കോഴ വാങ്ങിയെന്ന...

0
ആലപ്പുഴ: ജി സുധാകരൻ്റെ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം. ആലപ്പുഴ മെഡിക്കൽ...