പത്തനംതിട്ട : കാത്തിരിപ്പിന് അവസാനമായി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. ദര്‍ശന പുണ്യം നേടി ലക്ഷക്കണക്കിനു ഭക്തര്‍. 6 .18-ഓടെയാണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞത്. ജ്യോതി ദര്‍ശനം കഴിഞ്ഞ് സര്‍വാഭരണ വിഭൂഷിതനായ അയ്യപ്പനെ കാണുവാനുള്ള തിരക്കിലാണ് ഭക്തര്‍. പുലര്‍ച്ചെ 2.09 നാണ് മകരസംക്രമ പൂജ നടന്നത്. സൂര്യോദയത്തിന് മുന്‍പായി മകര സംക്രമസമയം വരുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമായാണെന്ന് ക്ഷേത്രം മേല്‍ശാന്തി പറഞ്ഞു. തിരുവാഭരണം ചാര്‍ത്തി ദീപാരാധന വൈകിട്ട് 6.30 ന് നടന്നു.
പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു ; ദര്‍ശന പുണ്യം നേടി സായൂജ്യമടഞ്ഞ് ലക്ഷങ്ങള്‍
RECENT NEWS
Advertisment