വാര്‍ദ്ധക്യത്തിന് അന്തസ്സും സാമൂഹ്യപ്രവർത്തനത്തിന് പ്രൊഫഷണൽ അംഗീകാരവും ഉറപ്പാക്കണം : ക്യാപ്സ് ഭാരവാഹികൾ മുഖ്യമന്ത്രിക്ക് നിവേദനങ്ങൾ സമർപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിലെ സാമൂഹിക ക്ഷേമ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് (KAPS) സംസ്ഥാന പ്രതിനിധി സംഘം മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദർശിച്ച് രണ്ട് സുപ്രധാന പൊതുനിവേദനങ്ങൾ സമർപ്പിച്ചു. “അന്തസ്സോടെയുള്ള വാർധക്യത്തിനായുള്ള കേരളം” (Kerala for Dignified Ageing) എന്ന ആശയവും “കേരള സോഷ്യൽ വർക്ക് ആക്ട്” നടപ്പിലാക്കണമെന്ന ആവശ്യവും ഉൾക്കൊള്ളുന്നതായിരുന്നു നിവേദനങ്ങൾ. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഡോ.എം.പി. ആന്റണി നയിച്ച സംഘത്തിൽ സംസ്ഥാന പ്രസിഡന്റ് ഡോ.ചെറിയാൻ പി.കുര്യൻ, മീഡിയ & പബ്ലിക് റിലേഷൻസ് കോ-ഓർഡിനേറ്റർ ഡോ.ജെയ്സൺ ഫിലിപ്പ് ആലപ്പാട്ട്, തിരുവനന്തപുരം ചാപ്റ്റർ പ്രസിഡന്റ് ബേബി പ്രഭാകരൻ, സെക്രട്ടറി സിസിർ രാജ്, മീഡിയ ടീം അംഗം മാത്യു ഇടക്കുന്നിൽ എന്നിവരും മറ്റു ക്യാപ്സ് പ്രതിനിധികളും പങ്കെടുത്തു.

കേരളത്തിലെ സാമൂഹ്യപ്രവർത്തകരുടെയും വിവിധ സാമൂഹിക സംഘടനകളുടെയും പൊതുജനങ്ങളുടെയും കൂട്ടായ ആശങ്കകളും നിർദേശങ്ങളും ഉൾക്കൊള്ളുന്നതാണ് മുഖ്യമന്ത്രിക്ക് സമർപ്പിച്ച നിവേദനങ്ങൾ. കേരളത്തിൽ വർധിച്ചുവരുന്ന വയോജന ജനസംഖ്യയുടെ പശ്ചാത്തലത്തിൽ മുതിർന്ന പൗരന്മാർക്ക് അന്തസ്സോടെയും സുരക്ഷിതമായും ജീവിക്കാൻ ആവശ്യമായ അവകാശാധിഷ്ഠിതവും സമൂഹകേന്ദ്രീകൃതവുമായ വയോജന സംരക്ഷണ സംവിധാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ടാണ് ക്യാപ്സ് നിവേദനം സമർപ്പിച്ചത്. വയോജനങ്ങളുടെ ഏകാന്തത, സാമൂഹിക ഒറ്റപ്പെടൽ, അവഗണന, പീഡനം തുടങ്ങിയ വർധിച്ചുവരുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ആരോഗ്യപരിരക്ഷ, മാനസിക-സാമൂഹിക പിന്തുണ, സാമൂഹിക സുരക്ഷ, സമൂഹ അധിഷ്ഠിത സേവനങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിനുമുള്ള നിർദേശങ്ങൾ നിവേദനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിൽ സോഷ്യൽ വർക്ക് പ്രൊഫഷനെ നിയമപരമായി അംഗീകരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന “കേരള സോഷ്യൽ വർക്ക് ആക്ട്” നടപ്പിലാക്കണമെന്ന ആവശ്യവും ക്യാപ്സ് മുന്നോട്ടുവെച്ചു. യുണൈറ്റഡ് കിംഗ്ഡം, അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ സോഷ്യൽ വർക്ക് നിയമപരമായി നിയന്ത്രിതമായ ഒരു പ്രൊഫഷനാണ്. ഇത്തരം നിയമവ്യവസ്ഥകൾ തൊഴിൽമേഖലയിലെ നൈതികത, ഉത്തരവാദിത്തം, സേവന നിലവാരം എന്നിവ ഉറപ്പാക്കുന്നതിന് സഹായകമാണ്. കേരള സോഷ്യൽ വർക്ക് ആക്ട് നടപ്പിലാകുന്നതിലൂടെ സാമൂഹ്യപ്രവർത്തകരുടെ രജിസ്ട്രേഷൻ, പ്രൊഫഷണൽ മാനദണ്ഡങ്ങൾ, നൈതിക മേൽനോട്ടം, തുടർച്ചയായ പ്രൊഫഷണൽ വികസനം എന്നിവ ഉറപ്പാക്കാൻ സാധിക്കുമെന്ന് ക്യാപ്സ് ചൂണ്ടിക്കാട്ടി. ആരോഗ്യരംഗം, മാനസികാരോഗ്യം, ശിശുസംരക്ഷണം, ഭിന്നശേഷി സേവനങ്ങൾ, പാലിയേറ്റീവ് കെയർ, ദുരന്തനിവാരണം, പുനരധിവാസം, വയോജന സംരക്ഷണം തുടങ്ങിയ മേഖലകളിലെ സേവനങ്ങളുടെ ഗുണനിലവാരം ഇതിലൂടെ മെച്ചപ്പെടുമെന്നും സംഘടന അഭിപ്രായപ്പെട്ടു.

നിവേദനം സമർപ്പിച്ച ശേഷം സംഘം നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചീഫ് വിപ്പ് അപു ജോൺ ജോസഫ്, മുഖ്യമന്ത്രിയുടെ മീഡിയ സെക്രട്ടറി റോയി മാത്യു, സാമൂഹ്യനീതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി അദീല അബ്ദുള്ള, ബന്ധപ്പെട്ട വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെയും സന്ദർശിച്ച് വിഷയങ്ങൾ വിശദീകരിച്ചു. വാർധക്യത്തിന് അന്തസ്സും സാമൂഹ്യപ്രവർത്തനത്തിന് പ്രൊഫഷണൽ അംഗീകാരവും ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് സന്ദർശനങ്ങൾ എന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോഡലായ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു ; ജിം പരിശീലകനായ പ്രതിയെ വെടിവെച്ച് പിടികൂടി പോലീസ്

0
ന്യൂഡൽഹി: മോഡലായ യുവതിയെ വീട്ടിൽക്കയറി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ ഏറ്റുമുട്ടലിനൊടുവിൽ കീഴ്പ്പെടുത്തി...

കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നരമാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു ; മരിച്ചത് കായംകുളം...

0
കണ്ണൂർ: ജില്ലാ ആശുപത്രിയിൽ ഒന്നര മാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്തു....

കോഴിക്കോട്ടെ ആഭരണനിർമാണ ശാലയിൽനിന്ന് 44 പവൻ സ്വർണവുമായി ഇതര സംസ്ഥാന തൊഴിലാളി മുങ്ങി ;...

0
കോഴിക്കോട്: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും സ്വര്‍ണവുമായി മുങ്ങിയ ഇതര സംസ്ഥാന...

പ്രതിപക്ഷ ഉപനേതാവ് തര്‍ക്കം : പദവി കിട്ടാതെ മുന്നണിയുമായി സഹകരിക്കേണ്ടതില്ല ; നിര്‍ണ്ണായക തീരുമാനം...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ നിര്‍ണ്ണായക തീരുമാനം എടുക്കാന്‍ സിപിഐ. സെപ്റ്റംബര്‍...