അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിലെ മകരഭരണി ഉത്സവം 10 മുതൽ 19 വരെ നടക്കും

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിലെ മകരഭരണി ഉത്സവം 10 മുതൽ 19 വരെ നടക്കും. 10-ന് 7.15-ന് ശ്രീബലി, 8.50-നും 9.04-നും ഇടയ്ക്ക് അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാടിന്‍റെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി വാരണക്കോട്ടുമഠം ശങ്കരൻ നന്പൂതിരി കൊടി ഉയർത്തും. അഞ്ചിന് കല്ലട കാവടിസംഘത്തിന് സ്വീകരണം. വൈകീട്ട് ഏഴിന് നൃത്തസദസ്സ്‌. ദിവസവും രാവിലെ 7.15-ന് ശ്രീബലിയും തുടർന്ന് നാരായണീയ പാരായണവും നടക്കും.

11-ന് വൈകിട്ട് ഏഴിന് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന സമിതി അംഗം പി.കെ. അനിൽകുമാർ പ്രഭാഷണം നടത്തും. എട്ടുമുതൽ ശാസ്ത്രീയസംഗീതം. 12-ന് വൈകീട്ട് ഏഴിന് ചാക്യാർകൂത്ത്. 13-ന് 11 മുതൽ അയ്യപ്പഭക്തർക്ക് അന്നദാനം, 6.30-ന് നാമജപലഹരി, രാത്രി ഒന്പതിന് തിരുവാഭരണഘോഷയാത്രയ്ക്ക് സ്വീകരണം. 10 മുതൽ തിരുവാഭരണ ദർശനം. 14-ന് വൈകിട്ട് ഏഴിന് ഗോകുലസന്ധ്യ. 15-ന് വൈകീട്ട് ഏഴിന് ഭജന. 16-ന് ഉച്ചയ്ക്ക് ഒന്നുമുതൽ കലവറനിറയ്ക്കൽ ഘോഷയാത്ര, വൈകീട്ട് ഏഴിന് സേവ, 7.30-ന് ഗോദാനം, 9.30-ന് മേജർസെറ്റ് കഥകളി-ബാലിവിജയം. 17-ന് ഏഴുമുതൽ കാഴ്ചശ്രീബലി, സേവ, 11 മുതൽ ഉത്സവബലി 12-ന് ഉത്സവബലിദർശനം, ഒന്നിന് അന്നദാനം, വൈകിട്ട് ആറിന് കാഴ്ചശ്രീബലി, സേവ, രാത്രി 10-ന് ബാലെ. 18-ന് ഏഴുമുതൽ കാഴ്ചശ്രീബലി, വൈകിട്ട് ആറിന് കാഴ്ചശ്രീബലി, രാത്രി 10.30-ന് ഭക്തിഗാനമേള, പുലർച്ചെ ഒന്നിന് ശ്രീഭൂതബലി, 1.30-ന് പള്ളിവേട്ട എഴുന്നള്ളത്ത്. 20-ന് രാവിലെ 10.30-ന് സമൂഹസദ്യ സമർപ്പണം പ്രമോദ് നാരായൺ എം.എൽ.എ. നിർവഹിക്കും. 11മുതൽ സമൂഹസദ്യ, 2.30-ന് ഓട്ടൻതുള്ളൽ, വൈകിട്ട് ആറിന് നാഗസ്വരക്കച്ചേരി, 8.30-ന് പഞ്ചവാദ്യം, ഒന്പതിന് കൊടിയിറക്ക്, തുടർന്ന് മൂക്കന്നൂർ മഹാദേവക്ഷേത്രത്തിലേക്ക് ആറാട്ട് എഴുന്നള്ളത്ത്, 10.30-ന് ഗാനമേള, പുലർച്ചെ മൂന്നിന് ആറാട്ട് തിരിച്ചുവരവ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...

ന്യൂസിലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘ഫ്രീ ഫലസ്തീൻ’ പാർട്ടി ; ഔദ്യോഗിക അംഗീകാരം നൽകി...

0
വെല്ലിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും ഗസ്സ വംശഹത്യയും ഇനി ന്യൂസിലൻഡിന്റെ പാർലമെന്ററി...

ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗത പാത നിർണ്ണയം ; ഇറാനും ഒമാനും തമ്മിൽ സുപ്രധാന...

0
ടെഹ്‌റാൻ : ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള...