പിണറായിയുടെ നേരിട്ടുള്ള നിർദേശമാണ് രാഹുൽ മാങ്കുട്ടത്തിലിന്റെ അറസ്റ്റ് : ഷാഫി പറമ്പിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാഹുൽ മാങ്കുട്ടത്തിലിന്റെ വീട്ടിൽ കയറിയുള്ള അറസ്റ്റ് ബോധപൂർവ്വമായ പ്രകോപനമെന്ന് ഷാഫി പറമ്പിൽ എംഎൽഎ. പിണറായി വിജയന്റെ നേരിട്ടുള്ള നിർദേശമാണ് നടന്നതെന്ന് വ്യക്തമാണ്. മുകളിൽ നിന്നുള്ള സമ്മർദ്ദമാണ് അറസ്റ്റിന് പിന്നിലെന്ന് പോലീസ് തന്നെ വ്യക്തമാക്കി. നവഗുണ്ടാ സദസിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധങ്ങളിൽ പിണറായി വിജയൻ ഇപ്പോഴും അസ്വസ്ഥനാണ്. കഴിഞ്ഞ ദിവസം കലോത്സവ വേദിയിലുണ്ടായിരുന്ന വ്യക്തിയാണ് രാഹുൽ മാങ്കൂട്ടത്തിൽ. അവിടെ നിന്നും അറസ്റ്റ് ചെയ്തില്ല.

അർഷോ മോഡൽ സമീപനം പോലീസിന്റെ ഭാഗത്ത് നിന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നില്ല. നവഗുണ്ടാ സദസ്സ് പൊളിഞ്ഞതിന്റെ ചൊറിച്ചിലാണ് നടപടിക്ക് പിന്നിൽ. വീട് വളഞ്ഞ് നടത്തിയ പോക്രിത്തരം അംഗീകരിക്കില്ല. 14 ജില്ലാ ആസ്ഥാനത്തും യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തും. കോൺഗ്രസ് പ്രവർത്തകർ ഒരിക്കലും അറസ്റ്റിനെ ഭയപ്പെടുന്നില്ല. പിണറായി വിജയൻ നരേന്ദ്ര മോദിക്ക് പഠിച്ച് കഴിഞ്ഞു. കേരളം മുഴുവൻ കലാപത്തിന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രിക്ക് നേരെയാണ് കേസ് എടുക്കേണ്ടത്. കോൺഗ്രസ് പ്രവർത്തകർക്കെതിരായ നടപടി രാഷ്ട്രീയമായി തന്നെ നേരിടുമെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർക്കാരിന് ആശ്വാസം ; പ്രിയദർശിനി പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഉടമകളുടെ പരാതി തള്ളി

0
ന്യൂഡൽഹി : കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ...

കുട്ടികളെ പൂട്ടിയിട്ട് വീടിന് തീകൊളുത്തി മരിക്കാൻ യുവാവിന്റെ ശ്രമം ; വിദഗ്ധമായി തടഞ്ഞ് പോലീസും...

0
കട്ടാങ്ങൽ: രണ്ടു കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട് ദേഹത്ത് തീ കൊളുത്തി മരിക്കാനുള്ള...

മാസപ്പടി കേസ് : പിണറായിക്കെതിരായ ഇഡി കത്തിൽ അമ്പരപ്പിക്കുന്ന വിവരങ്ങളുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസ് എടുക്കണം എന്ന് ശുപാർശ...

സഹോദരി പ്രണയിച്ചു വിവാഹംകഴിച്ചയാളെ കൊല്ലാൻ ശ്രമിച്ചു ; പ്രതികൾക്ക് 7 വർഷം തടവ്

0
കണ്ണൂർ: സഹോദരി പ്രണയിച്ച് വിവാഹംകഴിച്ച യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ യുവതിയുടെ...