Wednesday, April 17, 2024 3:32 am

മികച്ച പ്രതിരോധശേഷിയ്ക്ക് മാതള ജ്യൂസ് ശീലമാക്കൂ

For full experience, Download our mobile application:
Get it on Google Play

ഒഴിവാക്കാൻ പാടില്ലാത്ത ആരോഗ്യകരമായ പഴങ്ങളിൽ ഒന്നാണ് മാതളം.  ഈ പഴത്തിൽ ഫൈബർ, പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്.  മാതളനാരങ്ങ ജ്യൂസും ഒന്നിലധികം ആരോഗ്യ ഗുണങ്ങൾ നൽകുന്നു.  മാതളം ജ്യൂസ് കുടിക്കുന്നത് കാൻസർ സാധ്യത കുറയ്ക്കുന്നുവെന്ന് ചില പഠനങ്ങൾ പറയുന്നു. പഴവര്‍ഗങ്ങളില്‍ തന്നെ ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിരിക്കുന്ന മാതാളം പ്രതിരോധശേഷി കൂട്ടാന്‍ വളരെ അത്യുത്തമമാണ്. കോവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട ഒന്നാണ് മികച്ച പ്രതിരോധശേഷി നിലനിറുത്തുകയെന്നത്.

Lok Sabha Elections 2024 - Kerala

ഉയർന്ന രക്തസമ്മർദ്ദം ഹൃദ്രോഗ സാധ്യതയെ ഗണ്യമായി വർദ്ധിപ്പിക്കും. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ മാതളം  ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഫൈറ്റോതെറാപ്പി റിസർച്ചിലെ കണ്ടെത്തലുകൾ അനുസരിച്ച്, മാതളം ജ്യൂസ് പതിവായി കുടിക്കുന്നത് രക്തസമ്മർദ്ദം ഗണ്യമായി കുറയ്ക്കാൻ സഹായിക്കും. വൃക്കരോഗങ്ങള്‍ തടയാനും വൃക്കയുടെ ആരോഗ്യം സംരക്ഷിക്കാനും വൃക്കയിലും മൂത്രാശയത്തിലും ഉണ്ടാകുന്ന കല്ല് അലിയിച്ചു കളയാനും മാതളം സഹായിക്കും. അതുകൊണ്ടു തന്നെ വൃക്കരോഗികള്‍ മാതളം പതിവാക്കുന്നത് പ്രയോജനപ്രദമായിരിക്കും.

സാധാരണ രോഗങ്ങളും അണുബാധകളും ഒഴിവാക്കാനും റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് തുടങ്ങിയ അസുഖങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് മാതള ജ്യൂസ് കുടിക്കുന്നതിലൂടെ രോഗപ്രതിരോധ ശേഷി നിലനിറുത്താന്‍ സാധിക്കും. ദിവസവും മാതള ജ്യൂസ് കുടിക്കുന്നത് ഹീമോഗ്ലോബിന്‍ അളവ് നിലനിറുത്താന്‍ സഹായിക്കുകയും ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ ഇല്ലാതാക്കുകയും ചെയ്യും. മാതളത്തില്‍ കാണപ്പെടുന്ന ചില സംയുക്തങ്ങള്‍ ആന്റി – ഡയബറ്റിക് ആയതിനാല്‍ പ്രമേഹത്തെ നിയന്ത്രിക്കാനും വളരെ സഹായകരമാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പൊട്ടാസ്യം അടങ്ങിയ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ, ബിപി കുറയ്ക്കാം…

0
മദ്യപാനം, മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, അമിതവണ്ണം, പുകവലി തുടങ്ങിയവ...

ഒരാൾക്കല്ല, 50 പേർക്ക് വരെ ഒരുമിച്ച് ഭക്ഷണമെത്തിക്കാൻ സൊമാറ്റോ

0
മുംബൈ: ഒരാൾക്ക് വേണ്ടി അല്ലാതെ ഗ്രൂപ്പുകൾക്കോ ​​ഇവൻ്റുകൾക്കോ വേണ്ടി ഭക്ഷണം എത്തിക്കാൻ...

സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന കാര്‍ തട്ടിക്കൊണ്ടുപോകാൻ ശ്രമം ; അറസ്റ്റ്

0
കൊച്ചി : എറണാകുളം അങ്കമാലിയില്‍ കേസുമായി ബന്ധപ്പെട്ട് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന...

നല്ല പ്രവർത്തികളിലൂടെ ക്രിസ്തുവിനെ കാട്ടികൊടുക്കണം : മാർ തീമോത്തിയോസ്

0
ചെങ്ങന്നൂർ: നല്ലതു കാണുകയും കേൾക്കുകയും ചെയ്ത് നല്ല പ്രവർത്തികളിലൂടെ ക്രിസ്തുവിനെ...