മലാല യൂസഫ്‌ സായിക്കെതിരെ ജന്മനാടായ പാകിസ്താനിലടക്കം വൻ വിമർശനം

For full experience, Download our mobile application:
Get it on Google Play

ലാഹോർ: മുൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണോടൊപ്പം ചേർന്ന് സംഗീത പരിപാടി നിർമ്മിച്ചതിന് നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്‌ സായിക്കെതിരെ ജന്മനാടായ പാകിസ്താനിലടക്കം വൻ വിമർശനം. ഗസ്സയിലെ ഇസ്രായേലിന്റെ ആക്രമണ​ത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നയാളാണ് ഹിലരി ക്ലിൻറൺ. ‘സഫ്സ്’ എന്ന സംഗീത പരിപാടിയുടെ നിർമാണത്തിലാണ് ഇരുവരും പങ്കാളിയായത്. കഴിഞ്ഞ ആഴ്ച മുതൽ ന്യൂയോർക്കിൽ ഇത് അവതരിപ്പിക്കുന്നുണ്ട്. 20-ാം നൂറ്റാണ്ടിൽ വോട്ടവകാശത്തിനായുള്ള അമേരിക്കൻ സ്ത്രീകളുടെ പ്രചാരണമാണ് ഇതിന്റെ ഇതിവൃത്തം. ഫലസ്തീനികളുടെ വംശഹത്യക്ക് കൂട്ടുനിൽക്കുന്ന അമേരിക്കൻ നിലപാടിന് പിന്തുണ നൽകുന്ന ഹിലരി ക്ലിൻ്റണുമായുള്ള സഹകരണം ഒരു മനുഷ്യാവകാശ പ്രവർത്തകയെന്ന നിലയിൽ മലാലയുടെ വിശ്വാസ്യതയ്ക്ക് കനത്ത തിരിച്ചടിയാണെന്ന് പ്രശസ്ത പാകിസ്താൻ കോളമിസ്റ്റ് മെഹർ തരാർ പറഞ്ഞു. ഈ നടപടി തികച്ചും ദുരന്തപൂർണമാണെന്നും അവർ പറഞ്ഞു. ഹിലരിയുമായി പങ്കാളിയാകാനുള്ള മലാലയുടെ തീരുമാനം ഒരേസമയം ബുദ്ധിശൂന്യവും ഹൃദയഭേദകവുമാണെന്ന് എഴുത്തുകാരി നിദാ കിർമാണി എക്‌സിൽ കുറിച്ചു. നടപടി നിരാശാജനകമാണെന്നും അവർ പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം : ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമം

0
തിരുവനന്തപുരം : പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം. മെത്തയടക്കം സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്....

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...

ന്യൂനപക്ഷ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമല്ല; ഉത്തരവിറക്കി കേരള പൊതുവിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക...

ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ

0
കോട്ടയം : ബിജെപിയിൽ തിരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നുവെന്ന് വെളിപ്പെടുത്തി പി സി...