പാട്‌ന: 2008ലെ ബട്ല ഹൗസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരർക്ക് വേണ്ടി കണ്ണീരൊഴുക്കിയ നേതാവാണ് സോണിയ ഗാന്ധിയെന്ന വിമർശനവുമായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. ബിഹാറിലെ മധുബനിയിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബട്‌ലയിലുണ്ടായ ഏറ്റുമുട്ടലിൽ തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. അവർ കൊല്ലപ്പെട്ട കാര്യം കേട്ട് സോണിയ ഗാന്ധി കരഞ്ഞുവെന്നാണ് കോൺഗ്രസ് നേതാക്കൾ പറഞ്ഞത്. തീവ്രവാദികൾക്ക് വേണ്ടിയാണ് അവർ കരഞ്ഞത്. ഇരുകൂട്ടരും തമ്മിലുള്ള ബന്ധമെന്താണ്? അവരോട് നിങ്ങൾ എന്തിനാണ് സിമ്പതി കാണിച്ചത്? എന്ത് അടിസ്ഥാനത്തിലാണ് അവരോട് സഹതാപം പ്രകടിപ്പിച്ചതെന്നും ജെ പി നദ്ദ ചോദിച്ചു. 2008 സെപ്തംബർ 19നുണ്ടായ ഏറ്റുമുട്ടലിൽ ഇന്ത്യൻ മുജാഹിദ്ദീൻ തീവ്രവാദികളായ ആതിഫ്, സാജിദ് എന്നിവർ കൊല്ലപ്പെട്ടിരുന്നു. പൊലീസ് ഇൻസ്‌പെക്ടറായ മോഹൻ ചന്ദ്ര ശർമ്മയും ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചിരുന്നു. കോൺഗ്രസും അവരുടെ സഖ്യകക്ഷികളും എല്ലാത്താലത്തും ദേശവിരുദ്ധരേയും, രാജ്യത്തെ ദുർബലപ്പെടുത്താൻ കാത്തുനിൽക്കുന്നവരേയും പിന്തുണയ്‌ക്കുകയാണെന്നും ജെ പി നദ്ദ രൂക്ഷമായി വിമർശിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.