മക്കയില്‍ വന്‍ തീപ്പിടുത്തം : ആളുകള്‍ക്ക് പരിക്കില്ലെന്ന് ഡിഫന്‍സ് അധികൃതര്‍

For full experience, Download our mobile application:
Get it on Google Play

മക്ക : സൗദിയില്‍ വന്‍ അഗ്നിബാധ. മക്ക റീജ്യന് കീഴിലുള്ള താഇഫ് ഗവര്‍ണറേറ്റിലെ അമദ് മലനിരകളിലാണ് തീപിടിത്തമുണ്ടായത്. താഇഫില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സം സംഘം സ്ഥലത്തെത്തി ഏറെ നേരം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഹെലികോപ്റ്ററുകള്‍ ഉള്‍പ്പെടെയുള്ള സന്നാഹങ്ങളുമായാണ് സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീ നിയന്ത്രണ വിധേയമാക്കിയത്. നിരവധി സേനാ അംഗങ്ങളും സ്ഥലത്തെത്തിയിരുന്നു. അടുത്തുള്ള മറ്റ് പ്രദേശങ്ങളിലേക്ക് തീ പടരാതെ നിയന്ത്രിക്കാന്‍ സാധിച്ചു.

മലനിരകളിലെ വലിയൊരു ഭാഗത്ത് തീ പടര്‍ന്നിരുന്നു. നിരവധി മരങ്ങളും മറ്റും, പ്രദേശത്തെ കൃഷി സ്ഥലങ്ങളും കത്തിനശിച്ചു. സ്ഥലത്ത് നിന്ന് മാറണമെന്ന് കാണിച്ച്‌ പ്രദേശവാസികള്‍ക്ക് അറിയിപ്പ് നല്‍കിയിരുന്നു. പ്രദേശത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയുമാണ് തീ പെട്ടെന്ന് വ്യാപകമായി പടര്‍ന്നുപിടിക്കാന്‍ ഇടയാക്കിയതെന്നും സoഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ലെന്ന് സൗദി സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. തീപ്പടുത്തത്തിന്റെ ദൃശ്യങ്ങള്‍ മക്ക റീജ്യന്‍ അതോരിറ്റി ട്വിറ്ററിലൂടെ പുറത്തുവിട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു

0
മസ്‌കത്ത്: ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു....

മഞ്ചേശ്വരം വെടിവെപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ

0
കാസർകോട് : കാസർകോട് മഞ്ചേശ്വരം വെടിവെപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ. ചിഗുരുപദെ...

മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ്...

തലശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികൾ ഷോക്കേറ്റു മരിച്ചു

0
തൃശൂർ: ദേശമംഗലം തലശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികൾ ഷോക്കേറ്റു മരിച്ചു....