കൊവിഡ് വ്യാപനം വര്‍ധിച്ചു : ഡല്‍ഹിയിലെ സ്‌കൂളുകള്‍ ഒക്ടോബര്‍ 5 വരെ തുറക്കില്ലെന്ന് അരവിന്ദ് കെജ്രിവാള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ സ്‌കൂളുകള്‍ ഒക്ടോബര്‍ 5 വരെ തുറക്കില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

എല്ലാ സ്വകാര്യ പൊതുവിദ്യാലയങ്ങളും ഒക്ടോബര്‍ 5 വരെ അടച്ചിടും. ഈ സമയത്ത് ഓണ്‍ലൈന്‍ വഴി ക്ലാസുകള്‍ നടത്താം. ഇതുസംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രിന്‍സിപ്പല്‍മാര്‍ മറ്റ് അധ്യാപകര്‍ക്ക് ഉചിതമായ രീതിയില്‍ നിര്‍ദേശങ്ങള്‍ നല്‍കണം.

മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകരില്‍ നിന്ന് എന്തെങ്കിലും മാര്‍ഗനിര്‍ദ്ദേശം ആവശ്യമെങ്കില്‍ സ്‌കൂളുകളില്‍ വരാന്‍ അനുവദിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു. ആ നിലപാടാണ് ഇപ്പോള്‍ സര്‍ക്കാര്‍ തിരുത്തുന്നത്.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മാര്‍ച്ച്‌ 16 മുതല്‍ രാജ്യമെമ്പാടുമുള്ള സര്‍വ്വകലാശാലകളും സ്‌കൂളുകളും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരം അടച്ചിട്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭിണിയായ പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥ തൂങ്ങി മരിച്ച നിലയിൽ ; ഭതൃവീട്ടുകാർക്കെതിരെ ആരോപണവുമായി കുടുംബം

0
ന്യൂഡൽഹി : കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറായ ഗർഭിണിയായ...

മഴ ശക്തമാകും ; നാളെ എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകും. നാളെ എട്ട് ജില്ലകളിൽ...

താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം....

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും മാറ്റം യാത്രക്കാരെ...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ആരോപണം രാഷ്ട്രീയ...