പോലീസ് അതിക്രമത്തിനെതിരെ തലസ്ഥാനത്ത് എം എല്‍ എമാരുടെ പ്രതിഷേധം : ഷാഫിപറമ്പിലും, ശബരീനാഥനും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് അതിക്രമം കാണിക്കുന്നു എന്നാരോപിച്ച്‌ തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തിനു മുന്നില്‍ പ്രതിഷേധിച്ച എം എല്‍ എമാരെ അറസ്റ്റുചെയ്തു നീക്കി. ഷാഫിപറമ്പിലും കെ എസ് ശബരീനാഥനുമാണ് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.

നേരത്തേ പോലീസ് ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത് നീക്കിയിരുന്നു. തുടര്‍ന്നാണ് എം എല്‍ എമാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച പ്രവര്‍ത്തകരെ സംസ്ഥാനത്ത് പലയിടങ്ങളിലും പോലീസ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു എന്നായിരുന്നു ഇവരുടെ ആരോപണം. ക്രൂരമര്‍ദ്ദനത്തില്‍ പരിക്കേറ്റ പ്രവര്‍ത്തകരുടെ ചിത്രങ്ങളും ഇവര്‍ ഉയര്‍ത്തിക്കാട്ടി. പ്രതിഷേധിക്കാന്‍ പോലും അനുവദിക്കാത്ത ധാര്‍ഷ്ട്യമാണെന്നും പോലീസിനെ ഉപയോഗിച്ച്‌ ക്രൂരമായി മര്‍ദ്ദിക്കുകയാണെന്നും എം എല്‍ എമാര്‍ പറഞ്ഞു.

റോഡില്‍ നിന്ന് മാറണമെന്ന് പോലീസ് പലതവണ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. തുടര്‍ന്നാണ് ഇരുവരെയും അറസ്റ്റുചെയ്ത് നീക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച ; സംസ്ഥാനത്തെ കോച്ചിങ് സെന്ററുകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി...

0
പൂനെ: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കോച്ചിങ് സെന്ററുകൾക്ക് കർശന...

വയോധികനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത കേസിൽ ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്

0
കാസർകോട്: കുമ്പളയിൽ വയോധികനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത കേസിൽ...

ശാസ്താംകോട്ടയില്‍ പോലീസ് അതിക്രൂരമായി മർദിച്ച് 23 കാരനായ അടൂർ സ്വദേശിയുടെ ജനനേന്ദ്രിയം തകർത്തെന്ന് പരാതി

0
പത്തനംതിട്ട: കൊല്ലം ശാസ്താംകോട്ടയില്‍ പോലീസ് അതിക്രൂരമായി മർദിച്ച് 23 കാരന്റെ ജനനേന്ദ്രിയം...

നിതിൻ നവീന്‍റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: നിതിൻ നവീന്‍റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തി...