പാലിയേക്കര ടോള്‍ പ്ലാസയിലെ പിഴവ് പരിശോധിക്കുന്നതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം നാളെ ടോള്‍ പ്ലാസ സന്ദര്‍ശിക്കും

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയിലെ ഫാസ്ടാഗ് സംവിധാനങ്ങളുടെ പിഴവ് പരിശോധിക്കുന്നതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം നാളെ ഉച്ചതിരിഞ്ഞു മൂന്ന് മണിയോടെ ടോള്‍ പ്ലാസ സന്ദര്‍ശിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം. ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ വിദഗ്ധ സംഘത്തെയാണ് ഇതിന് നിയോഗിച്ചത്. ഇവര്‍ ടോള്‍ പ്ലാസ സന്ദര്‍ശിച്ച്‌ റീഡിങ് മെഷീന്‍ പരിശോധിച്ച്‌ പിഴവ് കണ്ടെത്തിയാല്‍ ടോള്‍ പ്ലാസ തുറന്നുകൊടുക്കുന്നതിന് നടപടിയെടുക്കും.

പാലിയേക്കരയില്‍ യാത്രക്കാര്‍ നേരിടുന്ന പ്രതിസന്ധികള്‍ എത്രയും വേഗം പരിഹരിക്കണമെന്നും ദേശീയ പാത അതോറിറ്റി വ്യവസ്ഥകള്‍ പാലിക്കണമെന്നും മന്ത്രി സി രവീന്ദ്രനാഥ് ആവശ്യപ്പെട്ടു. വ്യവസ്ഥകളുടെ ലംഘനം, സര്‍വ്വീസ് റോഡുകളുടെ ശോചനീയാവസ്ഥ എന്നിവ പരിഹരിക്കുമെന്ന് കമ്പനി ഉറപ്പുനല്‍കി.

മണ്ണുത്തിയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് വേണ്ട നടപടികള്‍ 10 ദിവസത്തിനകം പൂര്‍ത്തിയാക്കാനും യോഗത്തില്‍ ധാരണയായി. മണ്ണുത്തി മുതല്‍ വടക്കഞ്ചേരി വരെയുള്ള റോഡിലെ കുഴികള്‍ അടയ്ക്കുന്നതിന് ഒരു കോടി രൂപ നാഷണല്‍ ഹൈവേ അതോറിറ്റി അനുവദിച്ചു. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം തുക ഒന്നര കോടി ആക്കുന്നകാര്യം പരിഗണിക്കാമെന്ന് പ്രൊജക്റ്റ് ഡയറക്ടര്‍ ഉറപ്പുനല്‍കി.

കുതിരാന്‍ തുരങ്കം പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച്‌ ഉന്നതതല യോഗം ഡല്‍ഹിയില്‍ ചേരുമെന്ന് ടി.എന്‍ പ്രതാപന്‍ എം.പി യോഗത്തില്‍ അറിയിച്ചു. ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജന്‍, ജില്ലാ കളക്ടര്‍ എസ്. ഷാനവാസ്, ദേശീയപാത അതോറിറ്റി പ്രൊജക്റ്റ് ഓഫീസര്‍മാര്‍, ടോള്‍ പ്ലാസ കമ്പനി അധികൃതര്‍, പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ഏഴാം ക്ലാസുകാരനെ മർദ്ദിച്ച കേസിൽ ഒത്തുതീർപ്പ് സമ്മർദ്ദം

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ മോഷണ കുറ്റം...

പ്രവാസി ക്ഷേമ പെന്‍ഷൻകാർക്ക് ആശ്വാസം ; സർക്കാർ 32 കോടി അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ 32 കോടി...

എടവണ്ണയിലെ ക്ഷേത്രത്തിൽ നിന്നുള്ള അമിത ശബ്ദത്തിനെതിരായ പരാതിക്കാരന് അനുകൂലമായി മനുഷ്യാവകാശ ഉത്തരവ്

0
മലപ്പുറം: ശബ്ദമലിനീകരണ നിയന്ത്രണ നിയമപ്രകാരം കൃത്യമായ നടപടിയെടുക്കേണ്ടത് ബന്ധപ്പെട്ട പോലീസിന്റെ...

വീട്ടില്‍ പൂജക്കെത്തിയ പൂജാരി പതിനൊന്നുകാരനെ ലൈംഗികാതിക്രമത്തിനിരയാക്കി ; അഞ്ച് വര്‍ഷം കഠിന തടവും പിഴയും...

0
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ പൂജാരിക്ക് അഞ്ച്...