മാക്കൂട്ടം ചുരം പാതയില്‍ ബസ് അപകടം ; പതിനഞ്ചോളം പേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ഇരിട്ടി : മാക്കൂട്ടം ചുരം പാതയില്‍ ബസ് അപകടത്തില്‍ പതിനഞ്ചോളം പേര്‍ക്ക് പരിക്ക്. ഡ്രൈവറുടെ നില ഗുരുതരമാണ്​. കര്‍ണാടക സര്‍ക്കാരിന്റെ സ്ലീപ്പര്‍ കോച്ച്‌ ബസാണ് അപകടത്തില്‍പ്പെട്ടത്. ബംഗളൂരുവില്‍ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്നു ബസ്സ്‌. മാക്കൂട്ടം ചുരത്തില്‍ മെതിയടി പാറക്ക് സമീപം പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം.

പെരുമ്പാടി ചെക്ക് പോസ്റ്റ് കഴിഞ്ഞ് മെതിയടി പാറ ഹനുമാന്‍ സ്വാമി ക്ഷേത്രം കഴിഞ്ഞ ഉടനെ നിയന്ത്രണം വിട്ട് റോഡരികിലെ കൂറ്റന്‍ മരത്തില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ  മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ബസിലുണ്ടായിരുന്ന 15 പേര്‍ക്കാണ് പരിക്ക് പറ്റിയത്. ബസ് മരത്തിലിടിച്ച്‌ നിന്നതിനാല്‍ താഴ്ചയിലേക്ക് മറിഞ്ഞില്ല. അതിനാല്‍ തന്നെ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.

പരിക്കേറ്റവരെ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് കണ്ണൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വിരാജ് പേട്ടയിലെ ആശുപത്രിയിലും പരിക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതുവഴി വന്ന മറ്റ് വാഹന യാത്രക്കാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...