കനാല്‍ മുറിച്ചുകടക്കുന്നതിനിടെ വാച്ച്‌മാന്റെ കാല്‍ മുതല കടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ : കനാല്‍ മുറിച്ചുകടക്കുന്നതിനിടെ വാച്ച്‌മാന്റെ കാല്‍ മുതല കടിച്ചെടുത്തു. ഖേരി ജില്ലയിലെ ബല്‍ഹഗ്രാമത്തിലാണ് സംഭവം. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് മുതലയില്‍ നിന്ന് ഇയാളെ രക്ഷിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കൂടുതല്‍ ചികിത്സ ആവശ്യമായതിനാല്‍ ലക്‌നൗവിലെ മെഡിക്കല്‍ കോളജിലെക്ക് മാറ്റി.

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇവിടെ മുതലയുടെ ആക്രമണത്തില്‍ നാലുപേരാണ് മരിച്ചത്. ജൂണ്‍ 26ന് കന്നുകാലികളെ മേയ്ക്കുന്നതിനിടെയാണ് ഒരാളെ മുതല പിടിച്ചത്. മെയ് 22ന് പാലിയ പ്രദേശത്ത് മറ്റൊരാള്‍ മുതലയുടെ ആക്രമണത്തില്‍ മരിച്ചു. സമീപ ജില്ലയായ പീലിഭിത്തില്‍ രണ്ട് പേര്‍ മുതലയുടെ ആക്രമണത്തില്‍ മരിച്ചതായും നാട്ടുകാര്‍ പറയുന്നു.

ജോലി കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ ഷാര്‍ദ കനാല്‍ മുറിച്ചുകടക്കുന്നതിനിടെയാണ് ഈശ്വര്‍ദിന്‍ എന്നയാളെ മുതല കടിച്ചെതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുതല കടിച്ചതിന് പിന്നാലെ സഹായത്തിനായി ഇയാള്‍ ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. നാട്ടുകാര്‍ മുതലയെ കല്ലെറിഞ്ഞും അടിച്ചും ഓടിക്കുകയായിരുന്നു. 15 മിനിറ്റോളം നിണ്ട പോരാട്ടത്തിനൊടുവിലാണ് മുതലയുടെ വായില്‍ നിന്നും ഇയാളെ രക്ഷിച്ചത്. അപ്പോഴെക്കും ഇയാളുടെ ഇടത് കാല്‍ പൂര്‍ണമായി മുതല കടിച്ചെടുത്തിരുന്നു. ആ സമയത്ത് ഇയാളുടെ ബോധമില്ലായിരുന്നെന്നും അമിതമായി രക്തം വാര്‍ന്നുപോയിരുന്നതായും നാട്ടുകാര്‍ പറയുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം ഗുരുതരാവസ്ഥയിലാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...