ഷോപിയാനിലെ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ തൊയ്ബ കമാന്‍ഡര്‍ അടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ജമ്മു : ഷോപിയാനിലെ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ തൊയ്ബ കമാന്‍ഡര്‍ അടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു. ദക്ഷിണ കശ്മീരിലെ ഷോപിയന്‍ ജില്ലയില്‍ കഴിഞ്ഞ രാത്രിയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരര്‍ വധിക്കപ്പെട്ടത്. 4 വര്‍ഷം മുന്‍പ് ജമ്മു പോലീസില്‍ നിന്ന് പിരിഞ്ഞ് പോയ ആളാണ് ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍.

സൈന്യവും പോലീസും സി.ആര്‍.പി.എഫും ചേര്‍ന്ന് സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് തീവ്രവാദികളെ കൊലപ്പെടുത്തിയത്. രണ്ട് ദിവസം മുന്‍പ് സമാനമായ ഒരു ഓപ്പറേഷനില്‍ രണ്ട് പ്രാദേശിക തീവ്രവാദികള്‍ ശ്രീനഗറില്‍ കൊല്ലപ്പെട്ടിരുന്നു. 2017 മുതല്‍ കശ്മീര്‍ മേഖലയില്‍ സജീവമായ തീവ്രവാദികളില്‍ ഒരാളാണ് ഇഷ്ഫക് ദാര്‍ എന്ന അബു അക്രം. ജമ്മു കശ്മീര്‍ പോലീസുകാരനായിരുന്ന ഇഷ്ഫക് ദാര്‍ 2017 ലാണ് റാങ്ക് ഉപേക്ഷിച്ച്‌ തീവ്രവാദ സംഘത്തിനൊപ്പം ചേരുന്നത്.

പോലീസും സൈന്യവും കേന്ദ്ര റിസര്‍വ് പോലീസ് സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇയാളെ വധിച്ചത്, കശ്മീര്‍ പോലീസ് മേധാവി (ഐ.ജി.പി) വിജയ് കുമാര്‍ വ്യക്തമാക്കി. ഷോപ്പിയാനിലെ ചെക്ക് സാദിഖ് ഖാന്‍ പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യം സംബന്ധിച്ച്‌ സുരക്ഷാ സേനയ്ക്ക് സൂചന ലഭിച്ചിരുന്നു. തുടര്‍ന്നായിരുന്നു ഏറ്റുമുട്ടല്‍. ഇപ്പോഴും പ്രദേശത്ത് സൈന്യം സജീവമായി തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...