ശബരിമല : ശബരിമലയില്‍ ഇത്തവണ മകര സംക്രമ പൂജ നടക്കുന്നത് 15 ന് പുലര്‍ച്ചെ 2.09 ന് ആണ്. വ്യത്യസ്തകള്‍ നിറഞ്ഞതാണ് ഇത്തവണത്തെ മകര സംക്രമ പൂജ. പതിനാലിന് വൈകിട്ട് നടതുറന്നാല്‍ അന്ന് നട അടയ്ക്കില്ല. പകരം 15 ന് രണ്ടരയോടെ ഹരിവരാസനം പാടി അടയ്ക്കുന്ന തിരുനട നാല് മണിക്ക് വീണ്ടും തുറക്കും. സൂര്യന്‍ ദക്ഷിണായനത്തില്‍ നിന്ന് ഉത്തരായനത്തിലേക്ക് പ്രവേശിക്കുന്നത് പതിനഞ്ചിന് പുലര്‍ച്ചെ രണ്ട് മണി ഒന്‍പത് മിനിറ്റിലാണ്. ഈ സമയത്താണ് മകരസംക്രമ പൂജ. ഒന്നര മണിക്കൂര്‍ നട അടച്ചിടുന്ന സമയം ഒഴിവാക്കിയാല്‍ ജനുവരി 14 ന് രാത്രി മുഴുവന്‍ അയ്യപ്പ ദര്‍ശനം സാധ്യമാകുമെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് പറഞ്ഞു.
ശബരിമലയില്‍ ഇത്തവണ മകര സംക്രമ പൂജ നടക്കുന്നത് 15 ന് പുലര്‍ച്ചെ 2.09 ന്
RECENT NEWS
Advertisment