ആറ് മാസത്തിലേറെയായി ശമ്പളമില്ലാതെ മലബാർ ദേവസ്വം ബോർഡിലെ ഭൂരിഭാഗം ജീവനക്കാർ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ആറ് മാസത്തിലേറെയായി ശമ്പളമില്ലാതെ പ്രതിസന്ധിയിലായി മലബാര്‍ ദേവസ്വം ബോര്‍ഡിലെ ഭൂരിഭാഗം ജീവനക്കാര്‍. വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്കാണ് പ്രതിസന്ധി. പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ കോഴിക്കോട് കലക്ട്രേറ്റിനു മുന്നില്‍ നിരാഹാര സമരം തുടങ്ങി. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ 1700ഓളം ക്ഷേത്രങ്ങളാണ് ഉള്ളത്. എങ്കിലും ഭൂരിഭാഗം ക്ഷേത്രങ്ങളും കുറഞ്ഞ വരുമാനമുള്ളവയാണ്.

സ്‌പെഷ്യല്‍ ഗ്രേഡില്‍ പെടുന്ന ക്ഷേത്രങ്ങളില്‍ മാത്രമാണ് കൃത്യമായി ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നത്. വരുമാനം കുറഞ്ഞ ഗ്രേഡ് ഒന്നു മുതല്‍ നാല് വരെയുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്കാണ് ദുരിതം. ക്ഷേത്ര വരുമാനത്തില്‍ നിന്നാണ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ടത്. വരുമാനം കുറവായതിനാല്‍ ആറ് മാസത്തിലേറെയായി ഭൂരിഭാഗം ക്ഷേത്രങ്ങളിലും ശമ്പളം മുടങ്ങിയിരിക്കുകയാണ്. പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ജീവനക്കാര്‍ സമരത്തിനിറങ്ങിയത്. വരുമാനം ഏറ്റവും കുറവുള്ള ക്ഷേത്രങ്ങള്‍ക്ക് മാത്രമാണ് സര്‍ക്കാരിന്റെ ധനസഹായമുള്ളത്. മൂന്ന് വര്‍ഷം മുമ്പ് പ്രഖ്യാപിച്ച ശമ്പള പരിഷ്‌കരണവും മലബാര്‍ ദേവസ്വം ബോര്‍ഡില്‍ പൂര്‍ണമായും നടപ്പായിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സൈന്യത്തെ അയക്കാമെന്ന ഇന്ത്യയുടെ വാഗ്ദാനം നിരസിച്ച് നേപ്പാൾ

0
ദില്ലി: നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെയും എൻ ഡി ആർ എഫ് സംഘത്തെയും...

വടകരയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു

0
വടകര: വടകര മണിയൂർ ചൊവ്വാ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു....

റീയാക്ടിൻ പ്ലസ് മരുന്നിന്റെ നിർമ്മാണത്തിൽ ഗുരുതര വീഴ്ച; സിപ്ലയുടെ പൂനെ യൂണിറ്റിന്റെ ലൈസൻസ് റദ്ദാക്കി

0
ന്യൂഡൽഹി :ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് സിപ്ല ഫാർമ ആൻഡ് ലൈഫ്...

റാന്നിയിൽ ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി വിപുലമായി ആഘോഷിച്ചു

0
റാന്നി: എസ്.എൻ.ഡി.പി. യോഗം 362-ാം നമ്പർ അത്തിക്കയം ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ...