മലമ്പുഴ – കഞ്ചിക്കോട് പാതയിൽ രണ്ടിടത്ത് കാട്ടാന ആക്രമണം

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : മലമ്പുഴ – കഞ്ചിക്കോട് പാതയിൽ രണ്ടിടത്ത് കാട്ടാന ആക്രമണം. കഞ്ചിക്കോട് പന്നിമടയ്ക്ക് സമീപത്ത് വെച്ചാണ് ധോണി സ്വദേശി വിനോയ് സഞ്ചരിച്ച സ്കൂട്ടർ കാട്ടാന നശിപ്പിച്ചത്. ഉമ്മിണിക്കുളത്തിന് സമീപത്ത് തേങ്കുറിശ്ശി സ്വദേശിക്ക് നേരെയും കാട്ടാനയുടെ ആക്രമണമുണ്ടായി. വന്യമൃഗ ശല്യം രൂക്ഷമായതോടെ മലമ്പുഴ – കഞ്ചിക്കോട് പാതയിൽ രാത്രി യാത്ര നിയന്ത്രിച്ചേക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. ഇന്നലെ വൈകിട്ട് ഉമ്മിണിക്കുളത്ത് വെച്ച് പിടിയാനയുടെയും കുട്ടിയാനയുടെയും മുന്നിൽപ്പെട്ട തേങ്കുറിശ്ശി സ്വദേശി അനീഷ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ക്വാറിയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അനീഷ് കാട്ടാനകളുടെ മുന്നിൽപ്പെട്ടത്. അനീഷ് ഇരുചക്ര വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ കഞ്ചിക്കോട് പന്നിമടയ്ക്ക് സമീപത്ത് വെച്ച് ധോണി സ്വദേശി വിനോയ് സഞ്ചരിച്ച സ്കൂട്ടർ കാട്ടാന നശിപ്പിച്ചു.

കാട്ടാന ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ മലമ്പുഴ – കഞ്ചിക്കോട് പാതയിൽ രാത്രി യാത്രയ്ക്ക് നിയന്ത്രണം കൊണ്ടുവരാനാണ് വനം വകുപ്പിൻ്റെ തീരുമാനം. വന്യ മൃഗങ്ങൾ ജനവാസ മേഖലയിൽ എത്തുന്നത് തടയാൻ നിരീക്ഷണത്തിനായി കൂടുതൽ വാച്ചർമാരെയും വനം വകുപ്പ് ഉടൻ നിയമിക്കും.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...