അ​ജ്മാ​നി​ൽ ടാ​ക്‌​സി ഡ്രൈ​വ​ർ​മാ​ർ​ക്ക്​ ആ​പ് പു​റ​ത്തി​റ​ക്കി

For full experience, Download our mobile application:
Get it on Google Play

അ​ജ്മാ​ന്‍: അ​ജ്മാ​ൻ ട്രാ​ൻ​സ്‌​പോ​ർ​ട്ട് അ​തോ​റി​റ്റി ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ​ക്കാ​യി ‘കാ​ബി’ ആ​പ്ലി​ക്കേ​ഷ​ൻ ന​ട​പ്പാ​ക്കു​ന്നു. ആ​ദ്യ പ​രീ​ക്ഷ​ണ​ഘ​ട്ട​മെ​ന്ന നി​ല​യി​ല്‍ ന​ട​പ്പാ​ക്കി​യ ആ​പ്പി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. യാ​ത്ര വ​രു​മാ​നം, പി​രി​ഞ്ഞു കി​ട്ടു​ന്ന​തു​ക, പ്ര​വ​ര്‍ത്ത​ന മി​ക​വി​ന്‍റെ തോ​ത് എ​ന്നി​വ​യു​ടെ ട്രാ​ക്കി​ങ്​ അ​ട​ക്കം പ​ല​സ​വി​ശേ​ഷ​ത​ക​ളും ആ​പ്ലി​ക്കേ​ഷ​ൻ വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്. എ​മി​റേ​റ്റി​ലെ ടാ​ക്സി ഫ്രാ​ഞ്ചൈ​സി ക​മ്പ​നി​ക​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഡ്രൈ​വ​ർ​മാ​രു​ടെ പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്താ​നും ജോ​ലി കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും സ​മ​യ​വും പ്ര​യ​ത്ന​വും ലാ​ഭി​ക്കാ​നു​മു​ള്ള ഫീ​ച്ച​റു​ക​ൾ ന​ൽ​കാ​നാ​ണ് ഈ ​സം​രം​ഭം പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ടു​ന്ന​ത്.അ​ജ്മാ​നി​ലെ ടാ​ക്‌​സി ഡ്രൈ​വ​ർ​മാ​ർ​ക്കു​ള്ള പ്രാ​ഥ​മി​ക പ്ലാ​റ്റ്‌​ഫോ​മാ​യി കാ​ബി ആ​പ്ലി​ക്കേ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന് അ​തോ​റി​റ്റി​യു​ടെ സ​പ്പോ​ർ​ട്ട് സ​ർ​വി​സ​സ് കോ​ർ​പ​റേ​ഷ​ൻ എ​ക്‌​സി. ഡ​യ​റ​ക്ട​ർ റാ​ഷ ഖ​ല​ഫ് അ​ൽ ശം​സി പ​റ​ഞ്ഞു. എ​ല്ലാ സ്മാ​ർ​ട്ട്‌​ഫോ​ൺ ഓ​പ​റേ​റ്റി​ങ്​ സി​സ്റ്റ​ങ്ങ​ൾ​ക്കും ആ​പ്ലി​ക്കേ​ഷ​ൻ അ​നു​യോ​ജ്യ​മാ​ണെ​ന്നും ത​ട​സ്സ​മി​ല്ലാ​ത്ത ഡി​ജി​റ്റ​ൽ ഡേ​റ്റ കൈ​മാ​റ്റ​ത്തി​നാ​യി മ​റ്റ് സി​സ്റ്റ​ങ്ങ​ളു​മാ​യി സം​യോ​ജി​പ്പി​ക്കു​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. ചു​രു​ങ്ങി​യ സ​മ​യ​ത്തി​ല്‍ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​ന് കാ​ബി ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി സാ​ധി​ക്കു​മെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...