തോക്കുമായി രണ്ട് യുവാക്കളെ മലമ്പുഴ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

മലമ്പുഴ : കടുക്കാം കുന്നത്തു വാഹന പരിശോധനക്കിടയിൽ തോക്കുമായി രണ്ടു യുവാക്കളെ മലമ്പുഴ പോലീസ് പിടികൂടി.അകത്തേത്തറ ചേറങ്ങാട്ടുകാവ് മുനിക്കോട് വീട്ടിൽ കണ്ണന്റെ മകൻ കിരൺ ( 26 ) മലന്പുഴ ഇറിഗേഷൻ ക്വാർട്ടേഴ്സ് എസ് പി ലെയിൽ രവീന്ദ്രന്റെ മകൻ നന്ദു (26) എന്നിവരാണ് 7.65 എം എം പി സ്റ്റളുമായി പിടിയിലായത്. പാലക്കാട് ഭാഗത്തു നിന്നും മലമ്പുഴ ഭാഗത്തേക്ക് വരികയായിരുന്ന യുവാക്കൾ പോലീസ് പരിശോധന കണ്ട് പെട്ടെന്ന് ബൈക്ക് തിരിച്ചപ്പോൾ സ്കിഡ് ആയി. തത്സമയം ബൈക്കിൽ പുറകിലിരുന്ന നന്ദു പെട്ടെന്ന് ചാടി. ഇതുകണ്ട് പോലീസ് ഓടി ചെന്ന് ഇരുവരേയും തടഞ്ഞു നിർത്തി ചോദ്യം ചെയ്യുന്നതിനിടയിൽ ബൈക്ക് ഓടിച്ചിരുന്ന കിരണിന്റെ വയറു ഭാഗം പൊങ്ങി നിൽക്കുന്നത് കണ്ട് വിശദമായ പരിശോധനയിലാണ് തോക്ക് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.

പ്രാഥമിക അന്വേഷണം നടത്തിയതിൽ 10 ദിവസം മുൻപ് ഇരുവരും ബീഹാർ ഒഡീഷ ഭാഗങ്ങളിൽ പോയിരുന്നു എന്നും ഒരു ഒഡീഷ സ്വദേശിയിൽ നിന്നാണ് പിസ്റ്റൾ വാങ്ങിയത് എന്നും അറിഞ്ഞു. നന്ദു 2020 വർഷത്തിൽ മലമ്പുഴ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു മാല പിടിച്ചുപറി കേസിലെ പ്രതിയാണ്. പ്രതികളിൽ നിന്നും ലഭിച്ച പിസ്റ്റൽ ശാസ്ത്രീയ പരിശോധന നടത്തി ലഭിച്ച ഉറവിടം കണ്ടെത്തുന്നതിനും കൂടുതൽ അന്വേഷണം നടത്താനുമുണ്ട്ന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ് ഐ അബ്ദുൽ കലാം,എ എസ് ഐ മാരായ രമേശ്, പ്രകാശൻ, എസ് സി പി ഒപ്രസാദ് എന്നിവർ ചേർന്നാണ് വാഹന പരിശോധന നടത്തിയിരുന്നത് തുടർന്നുള്ള അന്വേഷണം മലമ്പുഴ പോലീസ് ഇൻസ്പെക്ടർ എം സുജിത്ത് നടത്തുമെന്ന് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....