ഓപറേഷൻ പി-ഹണ്ട് : മലപ്പുറം ജില്ലയിൽ വ്യാപക പരിശോധന ; ഒരാൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മ​ല​പ്പു​റം : കുട്ടികളുടെ  അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ കാ​ണു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്​​ത​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​നു​ള്ള  ഓ​പ​റേ​ഷ​ൻ പി–​ഹ​ണ്ടിന്റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന. വി​വി​ധ സ്​​റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ നി​ര​വ​ധി പേ​ർ​ക്കെ​തി​രെ പോ​ലീ​സ്​ കേ​സെ​ടു​ത്തു. വ​ഴി​ക്ക​ട​വ്​ സ്​​റ്റേ​ഷ​നി​ൽ ഒ​രാ​ൾ അ​റ​സ്​​റ്റി​ലാ​യി. മ​ല​പ്പു​റം സ്​​റ്റേ​ഷ​നി​ൽ ഒ​രാ​ൾ​ക്കെ​തി​രെ കേസെടുത്തു. വ​ഴി​ക്ക​ട​വ് വെ​ള്ള​ക്ക​ട്ട സ്വ​ദേ​ശി ചീ​നി​ക്ക​ൽ അ​ബ്​​ദു​ൽ വ​ദൂ​ദി​നെ​യാ​ണ്​ (31) വ​ഴി​ക്ക​ട​വ്​ പോ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ഇ​യാ​ൾ മൊ​ബൈ​ൽ​ഫോ​ൺ വ​ഴി അ​ശ്ലീ​ല വെ​ബ്സൈ​റ്റി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​തി​വാ​യി ക​ണ്ട​താ​യും ഡൗ​ൺ​ലോ​ഡ് ചെ​യ്ത് സൂ​ക്ഷി​ച്ച​താ​യും പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. ഇ​ത്ത​രം ദൃ​ശ്യ​ങ്ങ​ൾ പ​തി​വാ​യി കാ​ണു​ന്ന​വ​രെ​യും ഡൗ​ൺ​ലോ​ഡ് ചെ​യ്യു​ന്ന​വ​രെ​യും സൈ​ബ​ർ സെ​ൽ വ​ഴി നി​രീ​ക്ഷി​ച്ച​ശേ​ഷ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഡൗ​ൺ​ലോ​ഡ് ചെ​യ്ത ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ കു​റെ നാ​ളു​ക​ളാ​യി സൈ​ബ​ർ സെ​ൽ ഇ​വ​രെ നി​രീ​ക്ഷി​ച്ചു വ​രു​ക​യാ​യി​രു​ന്നു. പി​ടി​ച്ചെ​ടു​ത്ത മൊ​ബൈ​ൽ​ഫോ​ൺ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​ത്തി​നു കൈ​മാ​റി. മേ​ൽ​മു​റി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​തി​രെ​യാ​ണ് മ​ല​പ്പു​റം പോ​ലീ​സ്​ കേ​സെ​ടു​ത്ത​ത്​. ഇ​യാ​ൾ കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ സൂ​ക്ഷി​ച്ച​താ​യി ​ക​ണ്ടെ​ത്തി. നി​രോ​ധി​ത സൈ​റ്റു​ക​ളി​ൽ​നി​ന്ന്​ കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല വി​ഡി​യോ​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്യു​ക​യോ കാ​ണു​ക​യോ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് തെ​ളി​ഞ്ഞാ​ൽ പോ​ക്സോ കേ​സ് കൂ​ടി ചാ​ർ​ജ് ചെ​യ്യു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ മറൈൻ ആംബുലൻസ് ഒരു വർഷമായി പ്രവർത്തനരഹിതം ; മത്സ്യത്തൊഴിലാളികൾക്ക് ദുരിതം

0
കോഴിക്കോട്: ബേപ്പൂരിൽ കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തിനായുള്ള മറൈൻ ആബുലൻസ് പ്രവർത്തനരഹിതം....

പ്രതിഷേധിക്കാൻ പ്രതിപക്ഷം : പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് മാർച്ച് നടത്തും

0
ഡൽഹി : പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. വിദ്യാർത്ഥികൾക്കെതിരായ പോലീസ്...

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...

വാഴക്കാട് പോലീസിന്റെ ‘ചാലിയാർ രക്ഷകൻ’ ബോട്ട് പ്രവർത്തനരഹിതം ; ആശങ്കയിൽ നാട്ടുകാർ

0
മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ചാലിയാർ രക്ഷകൻ' എന്ന ബോട്ട്...