മലപ്പുറം ജില്ലയില്‍ അതീവ ഗുരുതരമായ സ്ഥിതിയില്‍ കോവിഡ് വ്യാപനം തുടരുന്നതായി റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മലപ്പുറം ജില്ലയില്‍ അതീവ ഗുരുതരമായ സ്ഥിതിയില്‍ കോവിഡ് വ്യാപനം തുടരുന്നതായി റിപ്പോര്‍ട്ട്. മലപ്പുറത്ത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 31 ശതമാനത്തിലധികമാണ്. കഴിഞ്ഞ ആഴ്ച സംസ്ഥാനത്ത് അരലക്ഷത്തിലധികം പേരാണ് രോഗികളായതെന്നും കോവിഡ് വീക്കിലി റിപ്പോര്‍ട്ട്.

ഒക്ടോബര്‍‌ 12 മുതലുള്ള ഒരാഴ്ചയില്‍ സംസ്ഥാനത്ത് 57,112 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 158 കോവിഡ് മരണങ്ങളുമുണ്ടായി. 15.9 ശതമാനമാണ് സംസ്ഥാനത്ത് കഴിഞ്ഞ ആഴ്ചയിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. എന്നാല്‍ കോവി‍ഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന മലപ്പുറത്ത് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിയുടെ ഇരട്ടിയാണ്; 31.6 ശതമാനം. കഴിഞ്ഞ ആഴ്ച ഇത് 26.3 ശതമാനമായിരുന്നു. തൃശ്ശൂര്‍, കോഴിക്കോട്, ആലപ്പുഴ, എറണാകുളം, കാസര്‍കോട് ജില്ലകളിലും ‌നിരക്ക് സംസ്ഥാന ശരാശരിയേക്കാള്‍ കൂടുതലാണ്. കാസര്‍ഗോഡ് 16.8, എറണാകുളം 16.9, ആലപ്പുഴ 17, കോഴിക്കോട് 17.2, തൃശൂര്‍ 17.5 എന്നിങ്ങനെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 6.9 നിരക്കുള്ള വയനാട്, 7.1 നിരക്കുള്ള ഇടുക്കി ജില്ലകളിലാണ് ടെസ്റ്റ്.

കാസര്‍കോട് ജില്ലയില്‍ ദശലക്ഷത്തില്‍ 2,418 പേര്‍ രോഗികളാകുന്നതായും ആരോഗ്യവകുപ്പിന്റെ വീക്കിലി റിപ്പോര്‍ട്ടില്‍ പറയുന്നു. തൃശൂരില്‍ 2135, എറണാകുളം 2073, ആലപ്പുഴ 1993, മലപ്പുറം 1872 എന്നിങ്ങനെയാണ് കേസ് പെര്‍ മില്യന്‍ (ഒരു ദശലക്ഷം പേരിലെ കേസുകളുടെ എണ്ണം). ഈ ജില്ലകളില്‍ സംസ്ഥാന ശരാശരിയെക്കാള്‍ മുകളിലാണ് കേസ് പെര്‍ മില്യന്‍. സംസ്ഥാനത്തെ കേസ് പെര്‍ മില്ല്യന്‍ 1,766 ആണ്. അതേസമയം രോഗികളുടെ എണ്ണം ഇരട്ടിക്കുന്നതിലെ ഇടവേള കൂടിയെന്നത് ആശ്വാസജനകമാണ്.

കഴിഞ്ഞ ദിവസം കേരളത്തില്‍ സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് 932, എറണാകുളം 929, മലപ്പുറം 897, തൃശൂര്‍ 847, തിരുവനന്തപുരം 838, ആലപ്പുഴ 837, കൊല്ലം 481, പാലക്കാട് 465, കണ്ണൂര്‍ 377, കോട്ടയം 332, കാസര്‍ഗോഡ് 216, പത്തനംതിട്ട 195, വയനാട് 71, ഇടുക്കി 65 എന്നിങ്ങനേയാണ് ജില്ലകളിലെ കണക്ക്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...