പച്ചക്കറി വില പ്രതിദിനം ഉയരുന്നു ; ഉപഭോക്താക്കൾ ആശങ്കയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ളു​ടെ വി​ല​യി​ൽ പ്ര​തി​ദി​ന വ​ർ​ധ​ന. ഉ​ള്ളി​യു​ടെ​യും സ​വാ​ള​യു​ടേ​തു​മ​ട​ക്കം പ്ര​തി​ദി​ന ഉ​പ​യോ​ഗ​ത്തി​നു​ള്ള സാ​ധ​ന​ങ്ങ​ൾ​ക്കാ​ണ് വി​ല കൂ​ടി​യി​ട്ടു​ള്ള​ത്. ‌

ഇ​ന്ന​ലെ കോ​ഴ​ഞ്ചേ​രി, പു​ല്ലാ​ട് മാ​ർ​ക്ക​റ്റു​ക​ളി​ൽ ഉ​ള്ളി​യു​ടെ മൊ​ത്ത​വി​ല കി​ലോ​ഗ്രാ​മി​ന് 95 രൂ​പ​യാ​യി​രു​ന്നു. സ​വാ​ള 85, കാ​ര​റ്റ് 80, കി​ഴ​ങ്ങ് 47 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു മ​റ്റു വി​ല. ര​ണ്ടാ​ഴ്ച മു​ന്പു​വ​രെ അ​ഞ്ചു കി​ലോ​ഗ്രാം സ​വാ​ള 100 രൂ​പ​യ്ക്ക് ല​ഭി​ക്കു​മാ​യി​രു​ന്നു. വ​ള​രെ പെ​ട്ടെ​ന്നാ​ണ് പ​ച്ച​ക്ക​റി​യു​ടെ​യും ഉ​ള്ളി​യു​ടെ​യും വി​ല ക​യ​റി​യ​ത്. മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​നെ​യി​ൽ​നി​ന്നാ​ണ് സ​വാ​ള കൂ​ടു​ത​ലും എ​ത്തു​ന്ന​ത്. അ​ധി​ക മ​ഴ​യും ഉ​ള്ളി​യു​ടെ ല​ഭ്യ​ത​ക്കു​റ​വു​മാ​ണ് വി​ല വ​ർ​ധ​ന​യ്ക്കു കാ​ര​ണ​മാ​യി​രി​ക്കു​ന്ന​തെ​ന്നും കോ​ഴ​ഞ്ചേ​രി​യി​ലെ​യും പു​ല്ലാ​ട്ടി​ലെ​യും മൊ​ത്ത​വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. മു​ൻ കാ​ല​ങ്ങ​ളി​ൽ ബം​ഗ​ളൂ​രു​വി​ൽ നി​ന്നും കാ​ര​റ്റ് ല​ഭി​ക്കു​മാ​യി​രു​ന്നു.

എ​ന്നാ​ൽ ഇ​പ്പോ​ൾ ഊ​ട്ടി​യി​ൽ നി​ന്നു മാ​ത്ര​മാ​ണ് കാ​ര​റ്റ് ല​ഭി​ക്കു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ലും മ​റ്റു​മു​ണ്ടാ​യ മ​ഴ നി​മി​ത്തം വി​ള​വെ​ടു​പ്പ് മു​ട​ങ്ങി​യ​തും പ​ച്ച​ക്ക​റി​ക്ക് വി​ല വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ഈ​ജി​പ്തി​ൽ നി​ന്നും സ​വാ​ള ഇ​റ​ക്കു​മ​തി ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും ന​മ്മു​ടെ നാ​ട്ടി​ലെ ആ​ളു​ക​ൾ​ക്ക് ഇ​തി​ന്‍റെ സ്വാ​ദ് ഇ​ഷ്ട​മ​ല്ലെ​ന്നും വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു. മു​രി​ങ്ങ​ക്കാ​യ പോ​ലെ​യു​ള്ള വി​ഭ​വ​ങ്ങ​ളു​ടെ​യും വി​ല​യും വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ‌

നീ​ല​ഗി​രി​യി​ൽ നി​ന്നും മു​ൻ​കാ​ല​ങ്ങ​ളി​ൽ കാ​ര​റ്റ് എ​ത്തി​യി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ൾ വ​ള​രെ കു​റ​ച്ചു മാ​ത്ര​മാ​ണ് പൊ​തു​മാ​ർ​ക്ക​റ്റി​ൽ എ​ത്തു​ന്ന​ത്. ഇതും വി​ല വ​ർ​ധ​ന​യ്ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്നും വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോന്നി–അച്ചൻകോവിൽ–തെങ്കാശി–രാജപാളയം വനപാത യാഥാർത്ഥ്യമാക്കണം : അടൂര്‍  എം.എൽ.എ  അഡ്വ സി.വി. ശാന്തകുമാർ

0
കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്–അച്ചൻകോവിൽ വഴി തെങ്കാശി–രാജപാളയം വനപാത...

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

0
റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള...

ഇടുക്കിയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി

0
ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ...

കാർഷിക മേഖലയുടെ വികസനത്തിനും കർഷകക്ഷേമത്തിനുമായി കേന്ദ്രപദ്ധതികൾ ക്രിയാത്മകമായി നടപ്പിലാക്കിയത് നരേന്ദ്ര മോദി...

0
പത്തനംതിട്ട: മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും കാർഷികോൽപാദനം സുസ്ഥിരമാക്കുകയും ചെയ്യുന്നതിന് സംയോജിത വളപ്രയോഗം...