പ്രകടന പത്രിക തയ്യാറാക്കാന്‍ എല്‍ഡിഎഫ് ഉപസമിതിയെ നിയോഗിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ ഊര്‍ജിതമാക്കി ഇടതുമുന്നണി. പ്രകടന പത്രിക തയാറാക്കാന്‍ എല്‍ഡിഎഫ് ഉപസമിതിയെ നിയോഗിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പ്രചാരണ തന്ത്രങ്ങള്‍ തീരുമാനിക്കാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ഇന്ന് ചേരും.

നവംബര്‍ ആദ്യവാരം തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന കണക്കു കൂട്ടലിലാണ് ഇടതുമുന്നണി. ഡിസംബര്‍ ആദ്യവാരമാകും തെരഞ്ഞെടുപ്പ്. ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കുകയാണ് ഇടതു മുന്നണി. ദിവസങ്ങള്‍ക്കുള്ളില്‍ സീറ്റുവിഭജനം പൂര്‍ത്തിയാക്കി സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനാണ് നിര്‍ദ്ദേശം. വിജയസാധ്യതയാകണം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് മാനദണ്ഡമെന്ന നിര്‍ദേശം മുന്നണി നേതൃത്വം നല്‍കിക്കഴിഞ്ഞു. മുന്നണിയില്‍ പുതുതായി വന്ന ജോസ് കെ. മാണി വിഭാഗത്തിന് അര്‍ഹമായ പരിഗണന നല്‍കും.

ജോസ് കെ. മാണി വിഭാഗത്തിനും തദ്ദേശഭരണ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് കരുത്തുകാട്ടാന്‍ കിട്ടിയ അവസരമായാകും പാര്‍ട്ടി നേതൃത്വം തദേശ തെരഞ്ഞെടുപ്പിനെ കാണുക. പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ചര്‍ച്ച ചെയ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...