മലപ്പുറം: ജില്ലയിലെ തിരൂരങ്ങാടി എആര്‍ നഗറിലെ ഒന്നര വയസ്സുള്ള കുട്ടിക്ക് ഷിഗെല്ല വൈറസ് സ്ഥിരീകരിച്ചു. കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. നേരത്തെ കണ്ണൂരിലും പുതിയ ഷിഗെല്ല കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വയറിളക്കത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആറുവയസുകാരന് ഷിഗല്ലയാണെന്ന് കണ്ടെത്തുകയായിരുന്നു.
മലപ്പുറം ജില്ലയില്‍ ഒന്നര വയസ്സുള്ള കുട്ടിക്ക് ഷിഗെല്ല വൈറസ് സ്ഥിരീകരിച്ചു
RECENT NEWS
Advertisment