മലപ്പുറത്ത് കെ.എസ്.ആർ.ടി.സി. ബസ് മറിഞ്ഞ് അപകടം ; നിരവധി പേർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കൊണ്ടോട്ടിയുടെ നഗരമധ്യത്തിൽ കെ.എസ്.ആർ.ടി.സി. ബസ് മറിഞ്ഞു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം നടന്നത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റെങ്കിലും ആരുടെയും നില ഗുരുതരമല്ല. പാലക്കാട്ടുനിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസ്സാണ് തങ്ങൾസ് റോഡ് ജങ്ഷന് സമീപം നിയന്ത്രണംവിട്ട് മറിഞ്ഞത്. നിയന്ത്രണംവിട്ട ബസ് ഇടതുവശത്തേക്ക് മറിയുകയായിരുന്നു. ഞായറാഴ്ചയായതിനാലും സമീപത്ത് മറ്റ് വാഹനങ്ങളും യാത്രക്കാരും ഇല്ലാത്തതിനാല്‍ വൻദുരന്തം ഒഴിവയി.

ബസിലും യാത്രക്കാർ കുറവായിരുന്നു. അപകടത്തിന് പിന്നാലെ ഗതാഗതം തടസപ്പെട്ടെങ്കിലും വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. ജെ.സി.ബി ഉപയോഗിച്ച് വാഹനം നിവര്‍ത്തി സ്ഥലത്ത് നിന്നും മാറ്റിയിട്ടുണ്ട്. അതേസമയം ഇവിടെ ബസുകളുടെ അമിത വേഗത പതിവാണെന്നും പലപ്പോഴും വലിയ ഭാഗ്യത്തിനാണ് അപകടങ്ങളിൽ നിന്ന് രക്ഷപ്പെടാറുള്ളത് എന്നും നാട്ടുകാർ വ്യക്തമാക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷാർജയിൽ കാണാതായ സഹോദരിമാരെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി ; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

0
ഷാർജ: കാണാതായ രണ്ട് കസാഖിസ്ഥാൻ സ്വദേശികളായ സഹോദരിമാരെ ഷാർജയിലെ ഫ്ലാറ്റിൽ ദുരൂഹ...

ഇഡ്ഡലിക്കൊപ്പം സാമ്പാർ തികഞ്ഞില്ല ; കണ്ണൂർ ജയിലിൽ സഹതടവുകാരനെ കുത്തിപ്പരിക്കേൽപ്പിച്ചു

0
കണ്ണൂർ : സാമ്പാർ കൂടുതൽ നൽകാത്ത വിരോധത്തിൽ സഹതടവുകാരനെ സ്റ്റീൽ ഗ്ലാസ്...

അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകും ; തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കരുത് :...

0
കോട്ടയം: എക്സൈസ് വകുപ്പിലെ അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് എക്സൈസ് മന്ത്രി എം...

ഒപ്പം മദ്യപിച്ച സുഹൃത്തിനെ കിണറ്റിൽ തള്ളിയിട്ടുകൊന്നു : ഇരവിപേരൂർ സ്വദേശികള്‍ അറസ്റ്റില്‍

0
തിരുവല്ല : ഇരവിപേരൂരില്‍ സുഹൃത്തിനെ കിണറ്റില്‍ തള്ളിയിട്ട് കൊന്ന സംഭവത്തില്‍ രണ്ടുപേരെ...