വ്യാജ വിസ കേസിൽ മലപ്പുറം സ്വദേശി ദില്ലിയിൽ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ദില്ലി: വ്യാജ വിസ കേസിൽ മലപ്പുറം സ്വദേശി ദില്ലിയിൽ അറസ്റ്റിൽ. കുറ്റിപ്പുറം സ്വദേശി മുജീബാണ് പിടിയിലായത്. വ്യാജ വിസ നൽകുന്ന റാക്കറ്റിലെ കണ്ണിയാണ് ഇയാളെന്നാണ് ദില്ലി പോലീസ് പറയുന്നത്. വ്യാജ ഷെങ്കൻ വിസയുമായി ഒരാളെ കഴിഞ്ഞ ദിവസം ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുജീബ് ഉൾപ്പെട്ട സംഘത്തിലേക്ക് പോലീസ് അന്വേഷണം എത്തിയത്. വിദേശത്ത് പോകാൻ താൽപര്യമുള്ളവരെ തട്ടിപ്പ് സംഘവുമായി ബന്ധിപ്പിക്കുന്ന ഏജന്റാണ് മുജീബെന്നാണ് ദില്ലി പോലീസ് പറയുന്നത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് 49കാരനായ മുജീബിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ട് വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. 2019ൽ രാജസ്ഥാനിലെ ജോധ്പൂർ സ്വദേശിയായ യുവാവ് 2026 ഓഗസ്റ്റ് വരെ വാലിഡ് ആയ ഷെങ്കൻ വിസയുമായി എത്തിയതോടെയാണ് ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിൽ അറസ്റ്റിലായത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എട്ട് വയസുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
കണ്ണൂർ: കണ്ണൂർ പട്ടുവത്ത് എട്ട് വയസുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടുവം...

ചെങ്കടലിൽ ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം ; കപ്പൽ മുങ്ങി

0
ന്യൂഡൽഹി: ചെങ്കടലിൽ യെമൻ തീരത്തിന് സമീപം ഇന്ത്യൻ ചരക്കുകപ്പലായ 'എം.എസ്.വി ഫൈസ്...

എടവണ്ണപ്പാറ – കൊണ്ടോട്ടി റോഡിൽ സ്കൂട്ടറും സൈക്കിളും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

0
എടവണ്ണപ്പാറ: മലപ്പുറം എടവണ്ണപ്പാറ - കൊണ്ടോട്ടി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന്...

ആറന്മുള എംഎൽഎ അബിൻ വർക്കിക്ക് പരിക്ക് ; പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കഴിഞ്ഞ് മടങ്ങുമ്പോൾ...

0
പത്തനംതിട്ട: ആറന്മുള എംഎൽഎ അബിൻ വർക്കി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. പത്തനംതിട്ട...