മലപ്പുറം: മലപ്പുറത്ത് വഴിയരികില്‍ വില്‍പ്പനയ്ക്കുവെച്ച അമ്പതോളം തത്തകളെ വനംവകുപ്പ് പിടികൂടി. എടപ്പാള്‍ ചങ്ങരകുളം റോഡില്‍ രണ്ടിടത്തായി വില്‍പനയ്ക്ക് വെച്ച 50 ഓളം തത്തകളെയാണ് പിടിച്ചെടുത്തത്. തത്തകളെ വില്‍പ്പന നടത്തുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കരുവാരകുണ്ട് ഫോറസ്റ്റ് ഓഫീസറുടെ നിര്‍ദ്ദേശത്തോടെയാണ് തിരുനാവായിലെ ഫോറസ്റ്റ് വാച്ചര്‍ അയ്യപ്പന്‍ കുറുമ്പത്തൂര്‍ സ്ഥലത്തെത്തിയത്. തുടര്‍ന്ന് നാടോടി സ്ത്രീകളുടെ കയ്യില്‍ നിന്നും തത്തകളെ പിടികൂടുകയായിരുന്നു.
ഒരു ജോഡി തത്തയ്ക്ക് 700 രൂപ വെച്ചാണ് ഇവര്‍ വില്‍പ്പന നടത്തിയിരുന്നത്. കഴിഞ്ഞ ദിവസം വളാഞ്ചേരിഭാഗത്തും സമാനമായ സംഭവം ഉണ്ടായിരുന്നു. തത്തകളെ പിടികൂടുന്നതും, വില്‍ക്കുന്നതും കുറ്റകരമാണെന്നിരിക്കെ, വില്‍പ്പനയ്ക്ക് സ്ത്രീകളെ ആക്കുന്നത് ഇവരുടെ തന്ത്രമാണ്. സ്ത്രീകളുടെ നിലവിളിയും മറ്റും കാണുമ്പോള്‍ ഇവര്‍ക്ക് വാണിംഗ് നല്‍കാറാണ് പതിവ്.