മലപ്പുറം: ജില്ലയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയില്‍ നിന്ന് മടങ്ങിയെത്തിയ വേങ്ങര കണ്ണമംഗലം സ്വദേശിനിയായ 45 വയസുകാരിക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 13 ആയി.
ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 23 വരെയാണ് ഇവര്‍ മുംബൈയിലെ തബലീഗ് പള്ളിയില്‍ ഭര്‍ത്താവിനൊപ്പം താമസിച്ചത്. മാര്‍ച്ച് 23 ന് വിമാനമാര്‍ഗം നാട്ടിലേക്ക് മടങ്ങിയ ഇവര്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ശേഷം സ്വകാര്യ വാഹനത്തില്‍ വീട്ടിലേക്ക് മടങ്ങി. പിന്നീട് സ്വയം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. പുറമെയുളള ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെങ്കിലും വീട്ടുകാരുമായി അടുത്തിടപഴകി. ഏപ്രില്‍ അഞ്ചിന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തി സാമ്പിള്‍ എടുത്തു. രോഗം സ്ഥിരീകരിച്ചതോടെ ഇവരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.