മാളവിക ഇമ്മിണി വലിയ മിടുക്കിയാണേ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ഇടിക്കാന്‍ എനിക്കും അറിയാം… അതുകൊണ്ട് ഞാന്‍ തന്നെയാണിവിടെ എസ്ഐയെന്ന എട്ടുവയസുകാരിയുടെ ഭാവത്തിന് മുന്നില്‍ വനിതാ പോലീസുകാര്‍ക്ക് കീഴടങ്ങേണ്ടിവന്നു. വനിതാ പോലീസിന്റെ സ്വയം പ്രതിരോധ അവബോധവും പരിശീലനവും നല്‍കിയ സ്റ്റാളില്‍ എത്തിയ എട്ടു വയസുകാരി മാളവികയാണ് കുറച്ചുനേരം സ്റ്റേഷന്‍ (സ്റ്റോള്‍) ഭരിച്ചത്.

വനിതാസെല്‍ ഇന്‍സ്പെക്ടര്‍ എസ്. ഉദയമ്മയുടെ നേതൃത്വത്തിലായിരുന്നു വനിതകള്‍ക്ക് സ്വയം പ്രതിരോധം എങ്ങനെ സാധ്യമാക്കാം എന്ന വിഷയത്തില്‍ പരിശീലനം. വനിതാ പോലീസ് സ്റ്റേഷനിലെ പോലീസുകാരായ സിന്‍സി. പി. അസീസ്, ബി. ലേഖ, കെ.എന്‍ ഉഷ എന്നിവരാണ് ഈ സമയം സ്വയംപ്രതിരോധം പരിശീലിപ്പിച്ചത്.

അവരുടെ പ്രകടനങ്ങള്‍ കണ്ടപ്പോള്‍ ‘ഇതൊക്കെ എന്ത്!’ എന്ന ഭാവമായി മാളവികയ്ക്ക്. തുടര്‍ന്ന് പോലീസ് ആന്റിമാരോട് ഏറ്റുമുട്ടാന്‍ ഉറപ്പിച്ചുതന്നെ കളത്തിലിറങ്ങുകയായിരുന്നു. മാളവികയുടെ സഹോദരി മീനാക്ഷിയും സുഹൃത്ത് അഭിരാമിയും സേനാംഗങ്ങളില്‍ നിന്നും പരിശീലനം നേടിയെടുത്തു. പൂക്കോട് സ്വദേശികളായ ഷീനയുടെയും സിജുവിന്റെയും മക്കളാണ് മാളവികയും മീനാക്ഷിയും. മലയാലപ്പുഴ സ്വദേശികളായ ലക്ഷ്മിയുടെയും സുജിത്തിന്റെയും മകളാണ് അഭിരാമി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കശ്മീരിലെ കല്ലേറ് നിര്‍ത്താന്‍ അറിയാമെങ്കില്‍… പിന്നെയാ ഡല്‍ഹി ; വിദ്യാർത്ഥി സമരത്തെ പരിഹസിച്ച് കൃഷ്ണകുമാർ

0
തിരുവനന്തപുരം: ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തെ പരിഹസിച്ച് ബിജെപി നേതാവും നടനുമായ കൃഷ്ണ...

ഭർത്താവ് രാജ രഘുവംശിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി...

0
ഭോപ്പാൽ: മധുവിധു യാത്രയ്ക്കിടെ ഭർത്താവ് രാജ രഘുവംശിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ...

ഇന്ന് വൈകീട്ട് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: ഇന്ന് വൈകീട്ട് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. 300 മെഗാവാട്ട്...

കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ്

0
കൽപ്പറ്റ: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി കൽപ്പറ്റ എസ്റ്റേറ്റിൽ നിർമിക്കുന്ന പുനരധിവാസ...