ആറന്മുളയില്‍ പൊള്ളലേറ്റ് നാലു വയസ്സുകാരി മരിച്ചതിന് പിന്നാലെ യുവതിയും മരണപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ആറന്മുള : ആറന്മുളയില്‍ ബധിരമൂക കുടുംബത്തിന്റെ വീട്ടിലെ മുറിയിലുണ്ടായ തീപിടിത്തത്തില്‍ പൊള്ളലേറ്റ സംഭവത്തില്‍ മകള്‍ക്കു പിന്നാലെ അമ്മയും മരിച്ചു. ആറന്മുള പടിഞ്ഞാറെ മേലാടത്ത് അരുണിന്റെ ഭാര്യ ശ്യാമ (28) ആണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ശ്യാമയുടെ മകള്‍ ആദിശ്രീ (4) വെള്ളിയാഴ്ച ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചിരുന്നു.

ആറന്മുള കോഴിപ്പാലം പടിഞ്ഞാറേ മേലാടത്ത് അരുണ്‍ (35), ഭാര്യ ശ്യാമ (28), മകള്‍ ആദിശ്രീ (4) എന്നിവര്‍ക്കാണ് ഒരാഴ്ച മുന്‍പ് പൊള്ളലേറ്റത്. പുലര്‍ച്ചെ മൂന്നിനാണ് ഇരുനില വീടിന്റെ മുകളിലെ മുറിയില്‍ തീ പടര്‍ന്നത് എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തീകണ്ട മുറിയിലാണ് ശ്യാമയും മകളും കിടന്നത്. മുറി ഉള്ളില്‍ നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു.

ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നിനിടെ ശ്യാമയുടെ ഭര്‍ത്താവ് അരുണിനും പൊള്ളലേറ്റു. സംഭവത്തെക്കുറിച്ചു അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ശ്യാമയുടെ പിതാവ് തിരുവനന്തപുരം കുടപ്പനക്കുന്ന് പാണന്‍വിള മുണ്ടയ്ക്കല്‍ ലെയ്നില്‍ മോഹനന്‍ നായര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമലയിൽ സിനിമാ ചിത്രീകരണത്തിന്റെ ആവശ്യമില്ലെന്ന് മന്ത്രി കെ മുരളീധരൻ

0
പത്തനംതിട്ട: ശബരിമല സിനിമ ചിത്രീകരണ വിഷയത്തിൽ ദേവസ്വംമന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡ്...

സർക്കാർ സംഭരിച്ച നെല്ലിന്റെ പണം നൽകാത്തത്തിൽ വ്യാപക പ്രതിഷേധവുമായി പാലക്കാട്ടെ നെൽകർഷകർ

0
പാലക്കാട്: കർഷക ദിനത്തിലും കണ്ണീർ തോരാതെ പാലക്കാട്ടെ നെൽകർഷകർ. സർക്കാർ സംഭരിച്ച...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...

യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥ മാറിമറിയും

0
ദുബായ്: യുഎഇയിൽ കൊടുംചൂട് തുടരുന്നതിനിടെ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ മാറ്റങ്ങൾക്ക്...