ബാബു ചാഴികാടൻ ഫൗണ്ടേഷൻ നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ വെഞ്ചരിപ്പും താക്കോൽ ദാനവും നാളെ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോവിഡ് അനാഥരാക്കിയ അഞ്ചു പേർക്ക് കരുതലിൻ്റെ തണൽ ഒരുക്കി ബാബു ചാഴികാടൻ ഫൗണ്ടേഷൻ. ബാബു ചാഴികാടന്റെ 31-ാം ചരമവാർഷികത്തിന് ഫൗണ്ടേഷൻ നിർമ്മിച്ചു നൽകുന്ന വീടിൻറെ വെഞ്ചരിപ്പും താക്കോൽ ദാനവും അനുസ്മരണ സമ്മേളനവും നാളെ (മെയ് 15 ന്) കുറുപ്പന്തറയിൽ നടക്കും. കഴിഞ്ഞ മേയിൽ കോവിഡ് ബാധിച്ചു മരണമടഞ്ഞ കൊച്ചുപറമ്പിൽ ബാബുവിന്റെയും ജോളിയുടെയും മക്കളായ ചിഞ്ചു, ബിയ, അൻജു, റിയ എന്നിവർക്കും ഇവരുടെ ഇപ്പോഴത്തെ രക്ഷകർത്താവും ഭിന്നശേഷികാരിയുമായ പിതൃസഹോദരി ഷൈബിക്കും ആണ് പുതിയ ഭവനം നിർമ്മിച്ച് നൽകുന്നത്. ഷൈബിയുടെ ബുദ്ധിമുട്ടുകൾ കൂടി പരിഗണിച്ചാണ് വീട് നിർമ്മിച്ചിരിക്കുന്നത്.

വീടിന്റെ താക്കോൽ സമർപ്പണം കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി എംപി നിർവഹിക്കുമെന്ന് ബാബു ചാഴികാടൻ ഫൗണ്ടേഷൻ ചെയർമാൻ തോമസ് ചാഴികാടൻ എംപി അറിയിച്ചു. കുറുപ്പന്തറ കൊച്ചുപറമ്പിൽ ബാബു (54) 2021 മെയ് രണ്ടിനാണ് കോവിഡ് ബാധിച്ചു മരിച്ചത്. 11 ദിവസത്തിനുശേഷം ഭാര്യ ജോളിയും (50) മരിച്ചു. 10 സെൻറ് സ്ഥലവും മൺകട്ടയിൽ പണിത ഇടിഞ്ഞുവീഴാറായ വീടും മാത്രം സ്വന്തമായിട്ട് ഉണ്ടായിരുന്ന ഈ ദമ്പതികൾ കൂലിപ്പണി ചെയ്താണ് നാല് പെൺമക്കളും ഭിന്നശേഷിക്കാരായ സഹോദരിയും അടങ്ങുന്ന കുടുംബം പുലർത്തിയിരുന്നത്.

മൂത്ത മകൾ ചിഞ്ചു ഫിസിയോതെറാപ്പിയും രണ്ടാമത്തെ മകൾ ദിയ ജനറൽ നഴ്സിങ്ങും പഠിക്കുന്നു. മൂന്നാമത്തെ മകൾ അഞ്ജു പ്ലസ്‌ടുവിനും നാലാമത്തെ മകൾ ബിയ ഒൻപതാം ക്ലാസ്സിലുമാണ് പഠിക്കുന്നത്. ഈ കുടുംബത്തിന്റെ ദുരവസ്ഥ മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞ ബാബു ചാഴികാടൻ ഫൗണ്ടേഷൻ ചെയർമാൻ തോമസ് ചാഴികാടൻ എംപി ഇവരുടെ വീട്ടിൽ എത്തുകയും കുട്ടികളുടെ സംരക്ഷണ ചുമതല ഏറ്റെടുക്കുകയും ഇവർക്ക് സുരക്ഷിതമായ ഭവനം നിർമ്മിച്ചു നൽകുമെന്ന് ഉറപ്പ് നൽകുകയുമായിരുന്നു. കുട്ടികളുടെ സംരക്ഷകയായ ഷൈബിക്ക് എം ജി യൂണിവേഴ്സിറ്റിയിൽ താൽക്കാലികമായി ജോലി ഉറപ്പാക്കുകയും ചെയ്തു.

കഴിഞ്ഞ ഒക്ടോബർ 21ന് അഭിവന്ദ്യ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് വീടിൻറെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു. ഏഴ് മാസം കൊണ്ട് 1600 ചതുരശ്രയടി വിസ്തീർണത്തിൽ 2 നിലയിൽ പണി പൂർത്തിയാക്കിയ വീടിന് 30 ലക്ഷം രൂപയാണ് ചെലവ്. 3 കിടപ്പു മുറികളും അടുക്കളയും ഹാളും തിണ്ണയും അനുബന്ധ സൗകര്യങ്ങളും അടങ്ങുന്നതാണ് വീട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്തനംതിട്ട ബി.ജെ.പിയിലും സാമ്പത്തിക ആരോപണം : വോട്ട് മറിക്കാന്‍ 80 ലക്ഷം കൈപ്പറ്റി –...

0
പത്തനംതിട്ട : കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ബി.ജെ.പിയിലും സാമ്പത്തിക...

കുവൈത്തിൽ ഉഷ്ണക്കാറ്റ് വീശിയടിക്കുന്നു

0
കുവൈത്ത് സിറ്റി: കുവൈത്തിൽ അതിതീവ്രമായ ചൂടിനും വരണ്ട കാലാവസ്ഥയ്ക്കും കാരണമാകുന്ന...

ഇലക്ട്രിക് വാഹനം വാങ്ങാനെത്തിയ ഉപഭോക്താവിന്റെ പേരിൽ വ്യാജ വായ്പയെടുത്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ യുവതി...

0
തിരുവനന്തപുരം: ഇലക്ട്രിക് വാഹനം വാങ്ങാനെത്തിയ ഉപഭോക്താവിൽ നിന്ന് മുഴുവൻ തുകയും കൈപ്പറ്റിയ...

നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ.റാം കീഴടങ്ങി

0
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്‍റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട...