പ്രവാസി മലയാളികള്‍ക്ക് മലയാള ഭാഷാപഠനത്തിന് അവസരം ; ഒമാനില്‍ നാളെ മലയാളം മിഷന്‍ പ്രവേശനോത്സവം

For full experience, Download our mobile application:
Get it on Google Play

മസ്‌കറ്റ്: പ്രവാസികള്‍ക്ക് മലയാളം ഭാഷാ പഠനത്തിന് സൗകര്യം ഒരുക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിരിക്കുന്ന മലയാളം മിഷന്‍ പദ്ധതിക്ക് നാളെ ഒമാനിലെ മസ്‌കറ്റില്‍ തുടക്കം കുറിക്കുകയാണ്. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍, കേരളവിഭാഗത്തിന്റെ എം ബി ഡിയിലുള്ള ഓഫീസില്‍ രാവിലെ 10 മണിക്കാണ് പ്രവേശനോത്സവം നടക്കുക. എവിടെയെല്ലാം മലയാളിയുണ്ടോ അവിടെയെല്ലാം മലയാള ഭാഷയും വളരണം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന അനവധി ചാപ്റ്ററുകളില്‍, ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന ഒന്നാണ് ഒമാന്‍ ചാപ്റ്റര്‍.

ഒമാന്‍ ചാപ്റ്ററിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു വന്നിരുന്ന ഭാഷാ പഠന കേന്ദ്രങ്ങള്‍, കൊവിഡ് മഹാമാരിയുടെ ഘട്ടത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്കു മാറിയിരുന്നു. നിലവില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഏറെക്കുറെ പൂര്‍ണമായും പിന്‍വലിച്ച സാഹചര്യത്തില്‍ ക്ലാസ്സുകള്‍ നേരിട്ട് ആരംഭിക്കുകയാണ് മലയാള മിഷന്‍ ഒമാന്‍ ചാപ്റ്റര്‍. അതിന്റെ പ്രാരംഭമെന്ന നിലയില്‍, കോവിഡാന്തര കാലത്തെ, മസ്‌കറ്റ് മേഖലയിലെ ആദ്യ ഭാഷാ പഠനകേന്ദ്രത്തിലേക്കുള്ള വിദ്യാര്‍ത്ഥി പ്രവേശനത്തിനാണ് ശനിയാഴ്ച തുടക്കമാവുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വി ഡി സതീശൻ സർക്കാരിന്റെ 100 ദിനങ്ങൾ അപകടം പൊളിറ്റിക്സിന്റെ 100 ദിനങ്ങൾ :...

0
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്‍റെ 100 ദിവസം പൂർത്തിയാകുമ്പോഴും കേരളത്തിൽ...

ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ

0
കണ്ണൂർ: ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ....

ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായ അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സിജെപി...

കോഴിക്കോട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്

0
കോഴിക്കോട്: കോഴിക്കോട് പയ്യോളി അയനിക്കാട് ദേശീയപാതയിൽ ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന സ്വകാര്യ...