എ.കെ.ആന്റണി ഇന്നലത്തെ മഴയില്‍ തളിര്‍ത്ത തകരയല്ല, വ്യക്തിഹത്യ ചെയ്യുന്നത് ക്രൂരം – പി.സി. വിഷ്ണുനാഥ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം: അനില്‍ കെ.ആന്റണി ബിജെപിയില്‍ ചേര്‍ന്നതിന് എ.കെ.ആന്റണിയെ അധിക്ഷേപിക്കുന്നതില്‍ വിമര്‍ശനവുമായി എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ്. ഇന്നലത്തെ മഴയില്‍ക്കുരുത്ത തകരയല്ല ആന്റണിയെന്നും അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്യുന്നത് അദ്ദേഹത്തിന്റെ ജീവിതമൂല്യങ്ങളോടും ചരിത്രത്തോടും ചെയ്യുന്ന പാതകമാണെന്നും വിഷ്ണുനാഥ് പറഞ്ഞു. 6 പതിറ്റാണ്ടു നീണ്ട പൊതുജീവിതത്തില്‍ സംശുദ്ധിയും സത്യസന്ധതയും ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വത്തെ ഒറ്റതിരിഞ്ഞ് സൈബര്‍ അക്രമണം നടത്തുന്നത് നീതീകരിക്കാനാവില്ലെന്നു വിഷ്ണുനാഥ് ഫെയ്‌സ്ബുക് കുറിപ്പില്‍ വ്യക്തമാക്കി.

ആന്റണിയെ സ്ഥാനങ്ങളില്‍ അവരോധിക്കാന്‍ ഒരു ഗോഡ്ഫാദറും ഒരിക്കലും ഉണ്ടായിട്ടില്ല. കിട്ടിയ സ്ഥാനങ്ങളില്‍ ഒരിക്കല്‍പോലും ആന്റണി അള്ളിപ്പിടിച്ചിരുന്നിട്ടുമില്ല. ഇനിയും അദ്ദേഹത്തെ ഒറ്റതിരിഞ്ഞ് അക്രമിക്കുന്നത് ക്രൂരവും ചരിത്ര നിരാസവുമാകും- വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി തുടർച്ചയായി പവർകട്ട് ; പ്രകോപിതനായി കെഎസ്ഇബി ഓഫീസിലെത്തി അതിക്രമം കാട്ടി യുവാവ്

0
കൊച്ചി: രാത്രികാലങ്ങളിൽ തുടർച്ചയായി വൈദ്യുതി മുടങ്ങുന്നതിൽ പ്രതിഷേധിച്ച് വൈദ്യുതി ഓഫീസിൽ അതിക്രമം...

കനത്ത മഴ : ഇടുക്കിയിലും കോട്ടയത്തും മണ്ണിടിച്ചിലിൽ മരണം ; പത്തനംതിട്ടയിലും വ്യാപക നാശനഷ്ടം

0
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയില്‍ വിവിധയിടങ്ങളില്‍ നാശനഷ്ടം. പത്തനംതിട്ടയില്‍ പെയ്ത കനത്ത...

സംസ്ഥാനത്ത് കനത്ത മഴ ; 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 8 ജില്ലകളിലെ വിദ്യാഭ്യാസ...

ഇടുക്കി അടൂർമലയിൽ മണ്ണിടിച്ചിൽ ; വീട്ടിൽ കുടുങ്ങിക്കിടന്ന സ്ത്രീ മരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയില്‍ വിവിധയിടങ്ങളില്‍ നാശനഷ്ടം. ഇടുക്കി അടൂർമല ദേവീക്ഷേത്രത്തിന്...