മന്ത്രവാദം നടക്കുന്നതായി ആരോപിച്ച് പത്തനംതിട്ട മലയാലപ്പുഴയില്‍ പ്രതിഷേധം, മന്ത്രവാദിനിയെ പോലീസ് കസ്റ്റഡിയിലെടുത്തു

For full experience, Download our mobile application:
Get it on Google Play

മലയാലപ്പുഴ : മന്ത്രവാദം നടക്കുന്നതായി ആരോപിച്ച് പത്തനംതിട്ട മലയാലപ്പുഴയില്‍ പ്രതിഷേധം. വാസന്തി മഠത്തിലെ ദേവകിക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. മഠത്തിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച് നടത്തി. കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും പ്രതിഷേധിക്കുന്നു. ദേവകി കുട്ടിയെ ഉപയോഗിച്ച് മന്ത്രവാദം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

മലയാലപ്പുഴയിലെ വാസന്തി മഠത്തിനെതിരെയാണ് നാട്ടുകാരുടെ പരാതി. വാസന്തി മഠത്തിലേക്ക് ഡി.വൈ.എഫ്.ഐ പ്രതിഷേധ മാര്‍ച്ച് നടത്തി. കോണ്‍ഗ്രസും ബി.ജെ.പിയും പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധം ശക്തമായതോടെ മന്ത്രവാദിനി ദേവകിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മഠത്തിലെ മന്ത്രവാദിനി ദേവകിക്കെതിരെയാണ് പ്രതിഷേധം. ഇവര്‍ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. പ്രതിഷേധവും നടന്നിരുന്നു.

എന്നാല്‍ ഇവര്‍ മന്ത്രവാദവുമായി മുന്നോട്ടുപോകുകയായിരുന്നു. മഠത്തില്‍ ദുര്‍മന്ത്രവാദത്തിനിടെ ബാലന്‍ കുഴഞ്ഞുവീഴുന്ന വീഡിയോ ദൃശ്യങ്ങള്‍ മൂന്നു മാസം മുന്‍പ് പുറത്തുവന്നിരുന്നു. ഇലന്തൂര്‍ നരബലി വാര്‍ത്ത പുറത്തുവന്നതോടെയാണ് ഇവിടേക്കുള്ള നാട്ടുകാരുടെ പ്രതിഷേധം ശക്തമായത്. പല നാടുകളില്‍ നിന്നും ആളുകള്‍ മന്ത്രവാദത്തിന് ഇവിടെ വരാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. വീടിനുമുന്‍പില്‍ ഒരു ഷെഡ് കെട്ടിയാണ് വാസന്തി പൂജയും മന്ത്രവാദ ക്രിയകളുംനടത്തുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിതിൻ രാജിന്റെ മരണം ; അറസ്റ്റിലായ ഡോ. റാമിനെ ഇന്ന് തന്നെ കോടതിയിൽ...

0
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്‍റൽ കോളജിലെ വിദ്യാര്‍ഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട...

ലിവ്‌ ഇൻ റിലേഷനിലായാൽ 5 വർഷം വരെ തടവ് ; മധ്യപ്രദേശിൽ ഏക സിവിൽ...

0
ഭോപ്പാൽ : ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിർണായക നിയമനിർമാണത്തിന്...

ഇന്നുമുതൽ മസിനഗുഡിയിൽനിന്ന് മായാറിലേക്കും സിങ്കാരയിലേക്കും വാഹന നിരോധനം

0
ഊട്ടി : മസിനഗുഡിയിൽ നിന്നു മായാറിലേക്കും സിങ്കാരയിലേക്കുമുള്ള വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് 20...

ഓപ്പൺ എ.ഐയുടെ നേതൃസ്ഥാനത്തേക്ക് ഇന്ത്യൻ വംശജൻ ; സി.ടി.ഒ. സ്ഥാനത്ത് ഉദയ് രുദ്ദരാജുവിനെ നിയമിച്ചു

0
ഓപ്പൺ എ.ഐയുടെ തലപ്പത്തേക്ക് ഇന്ത്യൻ വംശജനായ ഉദയ് രുദ്ദരാജുവിനെ നിയമിച്ച് കമ്പനി....