‘നിങ്ങളുടെ കണ്ണുകളെ സ്‌നേഹിക്കുക’ : ഇന്ന് ലോക കാഴ്ച ദിനം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : 2022 ഒക്ടോബര്‍ 13 ലോക കാഴ്ച ദിനമായി ആചരിക്കുന്നു. അന്ധത തടയുന്നതിനുള്ള അന്താരാഷ്ട്ര ഏജന്‍സി (ഐഎപിബി) ആണ് ലോക കാഴ്ച ദിനാചരണത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ‘നിങ്ങളുടെ കണ്ണുകളെ സ്‌നേഹിക്കുക’ എന്നതാണ് ഈ വര്‍ഷത്തെ ലോക കാഴ്ച ദിനത്തിലെ സന്ദേശം. കണ്ണിന്‍റെ  ആരോഗ്യം നിലനിര്‍ത്തുന്നതിന് നിര്‍ണായകമായ നേത്ര പരിശോധനകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനുള്ള സുപ്രധാന അവസരമാണ് ഈ ദിനം.

പ്രത്യേകിച്ച് അസുഖത്തിന് സാധ്യതയുള്ളവരോ പ്രമേഹം പോലുള്ള വിട്ടുമാറാത്ത അവസ്ഥകളോ ഉള്ളവരില്‍. റെറ്റിന രോഗങ്ങളുടെ ആദ്യകാല ആരംഭം തടയാന്‍ കുട്ടികള്‍ അവരുടെ കണ്ണുകളെ ശ്രദ്ധിക്കണം. ഇന്ത്യയില്‍ 15 വയസില്‍ താഴെയുള്ള 1000 കുട്ടികളില്‍ 0.8 കുട്ടികള്‍ക്കും അന്ധതയോ ഗുരുതരമായ കാഴ്ച പ്രശ്നങ്ങളോ ഉണ്ടെന്നാണ് കണ്ടെത്തല്‍.

കുട്ടികളുടെ കാഴ്ച്ച തകരാറുകള്‍ അവരുടെ സാമൂഹികവും മാനസികവും വിദ്യാഭ്യാസപരവുമായ വളര്‍ച്ചയെ ബാധിക്കുന്നു. കുട്ടികളിലെ അന്ധത ഒരു  ആരോഗ്യ പ്രശ്നമായി ലോകം മുഴുവന്‍ കണക്കാക്കുന്നു. ആരംഭത്തിലേ നേത്രരോഗങ്ങള്‍ കണ്ടെത്തി ചികിത്സിച്ചാല്‍ പല നേത്രരോഗങ്ങളും ഭേദമാക്കാം.

ശരിയായ ചികിത്സ ലഭിച്ചിട്ടില്ലാത്ത കണ്ണിലെ അണുബാധ, വിറ്റാമിന്‍ എയുടെ കുറവ്, കണ്ണിലുണ്ടാകുന്ന മുറിവുകള്‍, ജന്മനായുള്ള തിമിരം, ജന്മനായുള്ള ഗ്ലോക്കോമ, കോങ്കണ്ണ്, മാസം തികയാതെ പ്രസവിക്കുന്ന കുട്ടികളില്‍ ഉണ്ടാകുന്ന റെറ്റിനോപ്പതി ഓഫ് പ്രിമിച്ചുറിറ്റി തുടങ്ങിയവയാണ് അന്ധതയുടെ പ്രധാന കാരണം. റെറ്റിനോപ്പതി ഓഫ് പ്രിമിച്ചുറിറ്റി ഇപ്പോള്‍ ഒരു പ്രധാനപ്പെട്ട രോഗമായി മാറിയിരിക്കുകയാണ്.

അതിനാല്‍ തന്നെ ഇതിന്‍റെ  പരിശോധനയ്ക്കും ചികിത്സയ്ക്കും സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നു. കണ്ണാശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും ഇതിന്‍റെ പരിശോധനയും ചികിത്സയും ലഭ്യമാണ്. വിറ്റാമിന്‍ എയുടെ കുറവ് പരിഹരിക്കാന്‍ ആഹാരത്തില്‍ കൂടുതല്‍ പച്ചക്കറികളും മഞ്ഞ, ചുവപ്പ് നിറമുള്ള പഴവര്‍ഗങ്ങളും ഉള്‍പ്പെടുത്തണം. 6 മാസം മുതല്‍ 5 വയസുവരെയുള്ള കുട്ടികള്‍ക്ക് വിറ്റാമിന്‍ എ തുള്ളിമരുന്ന് ഹെല്‍ത്ത് സെന്ററുകള്‍ വഴി ലഭിക്കും.

സണ്‍ ഗ്ലാസുകള്‍ ധരിക്കുന്നത് വഴി അള്‍ട്രാവൈലറ്റ് രശ്മികളില്‍ നിന്നും കണ്ണുകളെ സംരക്ഷിക്കാന്‍ കഴിയും. സ്‌കൂളില്‍ ചേര്‍ക്കുന്നതിന് മുമ്പും സ്‌കൂള്‍ പഠനത്തിനിടയ്ക്ക് രണ്ട് പ്രാവശ്യവും കുട്ടികളുടെ കാഴ്ച പരിശോധന നടത്തുന്നത് വളരെ നല്ലതാണ്. കുട്ടികള്‍ക്ക് ക്ലാസുകള്‍ ഓണ്‍ലൈനായതിനാല്‍ അല്ലാത്ത സമയങ്ങളില്‍ ടിവിയും മൊബൈല്‍ ഫോണും കാണുന്നത് കുറയ്ക്കുന്നത് നന്നായിരിക്കും.

നിശ്ചിത അകലം പാലിച്ച് മാത്രമേ ടിവി കാണാവൂ. കമ്പ്യൂട്ടറോ മൊബൈലോ കുടുതല്‍ ഉപയോഗിക്കുമ്പോള്‍ എല്ലാ 20 മിനിറ്റും 20 അടി അകലെ 20 സെക്കന്റ് നോക്കിയിരുന്ന് കണ്ണിന് വിശ്രമം നല്‍കണം. കൈകള്‍ കഴുകി ശുദ്ധമാക്കാതെ കണ്ണുകളില്‍ സ്പര്‍ശിക്കരുത്. കൃത്യമായ ഇടവേളകളില്‍ കാഴ്ച പരിശോധന നടത്തുകയും വേണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...