കാഥിക മലയാലപ്പുഴ സൗദാമിനിയമ്മ നിര്യാതയായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രസിദ്ധ കാഥിക മലയാലപ്പുഴ സൗദാമിനിയമ്മ (എം കെ സൗദാമിനിയമ്മ-100) നിര്യാതയായി. മലയാലപ്പുഴ കാഞ്ഞിരപ്പാറയിലെ വസതിയിലായിരുന്നു അന്ത്യം. അമ്പതുകള്‍ മുതല്‍ ഹരികഥ, കഥാപ്രസംഗവേദികളില്‍ നിറഞ്ഞു നിന്നയാളാണ് പാട്ടമ്മ എന്ന പേരില്‍ അറിയപ്പെടുന്ന സൗദാമിനിയമ്മ.

നിരവധി പുരാണങ്ങളും ഇതിഹാസങ്ങളും നോവലുകളും കഥാപ്രസംഗ ആവിഷ്‌കാരമാക്കി നൂറുകണക്കിന് വേദികളിലവതരിപ്പിച്ചു. 1921ല്‍ മലയാലപ്പുഴ മുണ്ടോത്തറയില്‍ കേശവന്റെയും കുഞ്ഞിക്കാവമ്മ യുടെയും മകളായാണ് ജനനം. ചെറുപ്പത്തില്‍ തന്നെ അടൂര്‍ കേശവപിള്ളയുടെ കീഴില്‍ സംഗീതവും തിരുവല്ല കെ ജി കേശവപണിക്കരുടെ കീഴില്‍ ഹാര്‍മോണിയവും അഭ്യസിച്ചു. സംഗീത കച്ചേരികളിലുടെ ശ്രദ്ധേയായി.

എം പി മന്‍മഥന്റെ സംഘത്തില്‍ ഹാര്‍മോണിയം വായിക്കാന്‍ ചേര്‍ന്നു. തുടര്‍ന്ന് കെ കെ വാദ്യാരുടെ സംഘത്തിലെത്തി. മഹാകവി കുമാരനാശാന്റെ കരുണയും ദുരവസ്ഥയും ലീലയും ചങ്ങമ്പുഴയുടെ രമണനും ആയിരത്തിലധികം വേദികളില്‍ അവരിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ക്ക് പുറമെ സിങ്കപ്പൂര്‍, മലേഷ്യ, ശ്രീലങ്ക തുടങ്ങിയ ഇടങ്ങളിലും പരിപാടികള്‍ അവതരിപ്പിച്ചു.

സിങ്കപ്പൂരില്‍ 13 തവണ കഥാപ്രസംഗം നടത്തി. മികച്ച സംഗീതജ്ഞ കൂടിയായ അവര്‍ക്ക് നിരവധി ശിഷ്യസമ്പത്തുണ്ട്. കേരള സര്‍ക്കാരിന്റെ കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കാഥികരുടെ സംഘടനയുടേയും പുരോഗമന കലാസാഹിത്യസംഘത്തിന്റെയും പ്രവര്‍ത്തക ആയിരുന്നു. കഴിഞ്ഞ വര്‍ഷം കലാസാഹിത്യസംഘം അവരെ ആദരിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....