വിദ്യാര്‍ത്ഥികളെ തടഞ്ഞു നിര്‍ത്തി ബാഡ്ജ് ധരിപ്പിച്ച സംഭവo ; പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മല്ലപ്പളളി കോട്ടാങ്ങലില്‍ സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥികളെ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തി ഞാന്‍ ബാബരി എന്ന് ബാഡ്ജ് ധരിപ്പിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. ഒന്നാം പ്രതി ചുങ്കപ്പാറ സ്വദേശി മുനീര്‍ ഇബ്‌നു നസീര്‍, ബാക്കി കണ്ടാലറിയാവുന്ന 2 പേരെയാണ് പ്രതിചേര്‍ത്തിരിക്കുന്നത്. പ്രതികള്‍ക്കെതിരെ 341, 153 (എ), 34 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

മതസ്പര്‍ദ്ധ വളര്‍ത്താനും സാമുദായിക ലഹള സൃഷ്ടിക്കാനും പ്രതികള്‍ നീക്കം നടത്തിയെന്ന് എഫ്‌ഐആറില്‍ പറയുന്നു. സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കാനായിരുന്നു പ്രതികളുടെ നീക്കമെന്നും പോലീസ് പറയുന്നു. സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെയാണ് മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തത്. ബിജെപി റാന്നി മണ്ഡലം വൈസ് പ്രസിഡന്റ് സുരേഷ് കെ പിള്ളയുടെ പരാതിയിലാണ് കേസ്.

ബാഡ്ജ് ധരിപ്പിക്കുന്ന ഒരാളുടെ മുഖവും ചിത്രങ്ങളില്‍ വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. പെരുമ്പട്ടി പോലീസ് ആണ് കേസെടുത്തത്. ഇന്ന് രാവിലെയാണ് കോട്ടാങ്ങല്‍ സെന്റ് ജോര്‍ജ്ജ് സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥികളുടെ നെഞ്ചില്‍ ഞാന്‍ ബാബരി എന്നെഴുതിയ ബാഡ്ജ് ഭീഷണിപ്പെടുത്തി ധരിപ്പിച്ചത്. സംഭവത്തിന്റെ ചിത്രങ്ങള്‍ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....