കലഞ്ഞൂരില്‍ വീണ്ടും അപകടം : സ്കൂട്ടറും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചു – സ്കൂട്ടര്‍ യാത്രക്കാരന് ഗുരുതര പരിക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : കലഞ്ഞൂര്‍ വലിയ പള്ളിക്ക് സമീപം ടെമ്പോ ട്രാവലും സ്കൂട്ടറും കൂട്ടിയിടിച്ച് നടന്ന അപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരന് ഗുരുതര പരിക്ക്. ഇന്ന് വൈകിട്ട് മൂന്നുമണിയോടെ ആയിരുന്നു അപകടം. ചെങ്കോട്ടയില്‍ നിന്നും തിരുവല്ലയിലേക്ക് പോയ മാര്‍ത്തോമ്മാ സഭയുടെ ട്രാവലറാണ് സ്കൂട്ടറുമായി കൂട്ടിയിടിച്ചത്. ഇട റോഡില്‍ നിന്നും സംസ്ഥാനപാതയിലേക്ക്  സ്കൂട്ടര്‍ കയറി വരുമ്പോഴാണ് ട്രാവലറുമായി കൂട്ടിയിടിച്ചതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. പരിക്കേറ്റയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളെ കോന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഇയാളുടെ മുഖത്തും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇടിയുടെ ശക്തിയില്‍ സ്കൂട്ടര്‍ ട്രാവലറിന്  അടിയിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു. സ്കൂട്ടര്‍ പൂര്‍ണ്ണമായി തകര്‍ന്നു.

അപകടത്തെ തുടര്‍ന്ന് അബോധാവസ്ഥയിലാണ് സ്കൂട്ടര്‍ യാത്രക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കലഞ്ഞൂരില്‍ താമസിക്കുന്ന ആളാണ്‌ അപകടത്തില്‍പ്പെട്ടത് എന്നാണ് പ്രാഥമിക നിഗമനം. ഇതില്‍ സ്ഥിരീകരണമായിട്ടില്ല. ആളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കലഞ്ഞൂര്‍ വലിയ പള്ളിക്ക് സമീപത്ത് വലിയ അപകടങ്ങളാണ് നടക്കുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇവിടെ നടന്ന അപകടത്തില്‍ തമിഴ്നാട് സ്വദേശികളായ അച്ഛനും മകളും മരണപ്പെട്ടത്. ഇതിന് ശേഷം നടന്ന വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ ഭാഗത്ത് വാഹനാപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും ഇത് പരിഹരിക്കാന്‍ യാതൊരു നടപടികളും ഉണ്ടാകുന്നില്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ വിഐപി ദർശനത്തിന് നിയന്ത്രണം

0
ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ വിഐപി ദർശനത്തിന് നിയന്ത്രണം. വിഐപി സന്ദർശനത്തിന് തലേന്ന് തന്നെ...

യുഡിഎഫിന് ഭരണം കിട്ടിയത് കുരങ്ങന്റെ കയ്യിൽ പിച്ചിപ്പൂ കിട്ടിയതുപോലെയെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: യുഡിഎഫിന് ഭരണം കിട്ടിയത് കുരങ്ങന്റെ കയ്യിൽ പിച്ചിപ്പൂ കിട്ടിയതുപോലെയെന്ന് വി...

കാലടിയിലെ നിലവിലുള്ള പാലത്തിന്റെ അറ്റകുറ്റപ്പണികൾ ഇന്ന് രാത്രി ആരംഭിക്കും

0
കാലടി: കാലടിയിലെ നിലവിലുള്ള പാലത്തിന്റെ അറ്റകുറ്റപ്പണികൾ ഇന്ന് രാത്രി ആരംഭിക്കും. 14...

മുതലപ്പൊഴിയിലും നീണ്ടകരയിലും കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ തുടരാനാവില്ല എന്ന് സ്കൂബ ടീം

0
തിരുവനന്തപുരം: മുതലപ്പൊഴിയിലും നീണ്ടകരയിലും കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള കാത്തിരിപ്പ് തുടരുന്നു. നിലവിലെ കാലാവസ്ഥയിൽ...