പത്തനംതിട്ട : മലയാലപ്പുഴ പൊതീപ്പാട്ട് കഴിഞ്ഞ ദിവസം പുലിയുടെ സാന്നിധ്യമുണ്ടായതായി നാട്ടുകാര്‍. പൊതീപ്പാട് കോഴികുന്നത്ത് മോഹനന്റെ തൊഴുത്തിൽ കെട്ടിയ പശുവാണ് രാത്രിയിൽ അസ്വസ്തത പ്രകടിപ്പിച്ചത്. രാവിലെ പശുവിനെ തൊഴുത്തിൽ നിന്നിറക്കി മേയാൻ കൊണ്ടുപോകാൻ തുടങ്ങിയപ്പോൾ പശു തൊഴുത്തിൽ നിന്നിറങ്ങാൻ മടി കാണിച്ചത് വീട്ടുകാരിൽ സംശയം ജനിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ പറമ്പിൽ പുലിയുടേതിന് സമാനമായ കാൽപ്പാടുകൾ കണ്ടു. തുടർന്ന് വടശ്ശേരിക്കര റേഞ്ച് ഓഫീസിൽ നിന്നെത്തിയ വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി കാൽപ്പാടുകൾ പുലിയുടേതല്ലന്ന് സ്ഥിരീകരിച്ചു. കാട്ടുപൂച്ചയുടെതാണന്നാന്ന് നിഗമനം. രണ്ടാഴ്ച മുൻപ് സമീപപ്രദേശങ്ങളായ മുക്കുഴി വട്ടത്തറയിലും കുമ്പഴത്തോട്ടത്തിലെ കോട്ടമലയിലും വടക്കുപുറത്തും പുലിയെ കണ്ടതായി അഭ്യൂഹമുണ്ടായിരുന്നു.
മലയാലപ്പുഴയിലും വടക്കുപുറത്തും പുലിയുടെ സാന്നിധ്യം
RECENT NEWS
Advertisment