മലയാലപ്പുഴ ഗോപാലകൃഷ്ണനും ബിജു കിള്ളത്തും ജനകീയരായ നേതാക്കള്‍ : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് ജനങ്ങളോടൊപ്പം നിന്ന് പ്രവര്‍ത്തിച്ച നേതാക്കളായിരുന്നു ഡി.സി.സി ജനറല്‍ സെക്രട്ടറിയായിരുന്ന മലയാലപ്പുഴ ഗോപാലകൃഷ്ണനും ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന ബിജു കിള്ളത്തുമെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായിരുന്ന മലയാലപ്പുഴ ഗോപാലകൃഷ്ണന്‍, ബിജു കിള്ളത്ത് എന്നിവരുടെ ചരമവാര്‍ഷിക ദിനാചരണ പരിപാടികള്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലയാലപ്പുഴയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ജീവവായുപോലെ സ്നേഹിച്ച് പ്രവര്‍ത്തനം നടത്തിയ രണ്ടു നേതാക്കളും പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചവരായിരുന്നെന്നും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ എന്നും സ്മരിക്കപ്പെടുമെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. മണ്ഡലം പ്രസിഡന്‍റ് ദിലീപ് കുമാര്‍ പൊതിപ്പാട് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്‍റ് വെട്ടൂര്‍ ജ്യോതിപ്രസാദ്, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ജനറല്‍ സെക്രട്ടറിമാരായ എം.വി. ഫിലിപ്പ്, എലിസബത്ത് അബു, എസ്.വി. പ്രസന്നകുമാര്‍, ഡി.സി.സി അംഗങ്ങളായ യോഹന്നാന്‍ ശങ്കരത്തില്‍, ജെയിംസ് കരിക്കാട്ട്, നേതാക്കളായ സി.കെ. അര്‍ജുന്‍, സണ്ണി കണ്ണമണ്ണില്‍, അനില്‍ വാഴുവേലില്‍, പ്രമോദ് താന്നിമൂട്ടില്‍, ശശിധരന്‍നായര്‍ പാറയരുകില്‍, വി.സി ഗോപിനാഥ പിള്ള, ബിജിലാല്‍ ആലനില്‍ക്കുന്നതില്‍, മീരാന്‍ വടക്കുപുറം, ബെന്നി ഈട്ടിമൂട്ടില്‍, സിനിലാല്‍ ആലുനില്‍ക്കുന്നതില്‍, ബിജുമോന്‍ പുതുക്കുളം, മോളി തോമസ്, ബിന്ദു ജോര്‍ജ്, എലിസബത്ത് രാജു, ആശാ കുമാരി, മധുമല ഗോപാലകൃഷ്ണന്‍ നായര്‍, ആശാ ഭവനം, മിനി ജെയിംസ്, അബു കോട്ടവാതുക്കല്‍, ശ്രീകുമാര്‍ ചെറിയത്ത്, സി.പി സുധീഷ്, സാബു പുതുക്കുളം, കേണല്‍ പി.എ മാത്യു, മുരളി പെരുംമ്പട്ടേത്ത്, പ്രമോദ് ബി, അലക്സാണ്ടര്‍ മാത്യു, ഗോപാലകൃഷ്ണന്‍ നായര്‍, പ്രശാന്ത് താന്നിമൂട്ടില്‍, മനു മലയാലപ്പുഴ, ജെയിംസ് മുണ്ടക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...