നോബൽ ക്വിസിൽ മാർത്തോമ്മാ റസിഡൻഷ്യൽ സ്കൂൾ ജേതാക്കളായി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : മാർത്തോമ്മാ കോളേജ് സയൻസ് ഫോറത്തിന്റെയും ഐക്യു എസിയുടെയും ആഭിമുഖ്യത്തിൽ നടത്തപ്പെട്ട നോബൽ ക്വിസ്-ഇൻറർ സ്കൂൾ ക്വിസ് കോമ്പറ്റീഷനിൽ മാർത്തോമ റസിഡൻഷ്യൽ സ്കൂളിലെ ഡെറിക് ഷോൺ ജോർജ്, ഷെർവിൻ ചെറിയാൻ വർഗീസ് എന്നിവർ ജേതാക്കളായി. തിരുമൂലപുരം എസ് എൻ വി എസ് എച്ച് എസ് രണ്ടാം സ്ഥാനവും സി എം എസ് എച്ച്എസ്എസ് നെടുങ്ങാടപള്ളി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിവിധ സ്കൂളുകളിൽ നിന്നായി 15 ടീമുകൾ മാറ്റുരച്ചു. നോബൽ ക്വിസിനോടൊപ്പം നോബൽ പ്രഭാഷണങ്ങളും നടത്തപ്പെട്ടു.

മാർത്തോമാ ഹയർ എജുക്കേഷൻ ബോർഡ് മെമ്പറും ബാംഗ്ലൂർ ക്രിസ്ത്യൻ കോളേജ് ചെയർമാനുമായ സുനീഷ് ജോസ് മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പൽ ഡോ. മാത്യു വര്‍ക്കി ടി കെ, ഡോ. ജോസ്മിൻ പി ജോസ്, ഡോ. സോണിയ അന്ന സക്കറിയ, മനേഷ് ജേക്കബ്, കോളജ്ട്രഷറർ തോമസ് കോശി, ഡോ. റോഷൻ സാറ ഫിലിപ്പോസ്, എന്നിവർ പ്രസംഗിച്ചു. ആർ ഹരീഷ്, ഡോ. നോബിൾ പി എബ്രഹാം, ഡോ. സൂര്യ ഫിലിപ്പ്,ഡോ. ടീനാ റ്റി എലിസബത്ത്, ഡോ.കെ എം വിഷ്ണു നമ്പൂതിരി, അനൂപ് കോശി ജോർജ് എന്നിവർ നോബൽ പ്രഭാഷണങ്ങൾ നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....