മലയാലപ്പുഴ : മലയാലപ്പുഴ രാജൻ സുഖചികിത്സയിൽ. മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ കൊമ്പന് ഇപ്പോൾ പ്രത്യേകം തയ്യാറാക്കിയ ഭക്ഷണമാണ് നൽകുന്നത്. ചോറ്, കരിപ്പട്ടി, ഉപ്പ്, മഞ്ഞൾപ്പൊടി, ലേഹ്യം എന്നിവ ചേർത്ത മിശ്രിതം തയ്യാറാക്കി ദിവസവും നൽകുന്നു. കൂടാതെ പതിവിനങ്ങളായ പനംപട്ടയും തെങ്ങോലയും. വനം വകുപ്പിന്റെ മണ്ണിറയിലെ തീറ്റപ്പുൽ കൃഷി കേന്ദ്രത്തിൽ നിന്ന് എത്തിക്കുന്ന പുല്ലുകളും നൽകുന്നുണ്ട്. രാജനെ 1970ൽ നാലാംവയസിലാണ് കോന്നി ആനക്കൂട്ടിൽ നിന്ന് മലയാലപ്പുഴ ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയത്. മലയാലപ്പുഴ സ്വദേശിയായ ആനപ്രേമി വിധുനുണ്ണിക്കും പാപ്പാന്മാർക്കും മാത്രമേ ഇപ്പോൾ മലയാലപ്പുഴയിലെ ആനത്തറയിലേക്ക് പ്രവേശനമുള്ളൂ.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.





























