മലയാലപ്പുഴ തിരുവുത്സവം : ജില്ലാ കളക്ടറിന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മലയാലപ്പുഴ തിരുവുത്സവത്തിനോടനുബന്ധിച്ച് ക്ഷേത്രത്തിനു സമീപം പോലീസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍. കളക്ടറേറ്റ് പമ്പ കോണ്‍ഫറന്‍സ് ഹാളില്‍ ഉത്സവത്തോടനുബന്ധിച്ച് ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷനായിരുന്നു ജില്ലാ കളക്ടര്‍. ക്രമസമാധാനം, സുരക്ഷാ ക്രമീകരണം എന്നിവ പോലീസ് ഉറപ്പാക്കും. വനിതാ പോലീസ് ഉള്‍പ്പടെ മഫ്തിയിലുണ്ടാകും. ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികളോടെ സഹകരണത്തോടെ വാഹന പാര്‍ക്കിംഗ് ഏര്‍പ്പെടുത്തും.

ക്ഷേത്രപരിസരത്ത് ഫയര്‍ ഫോഴ്സ് സേവനം ലഭ്യമാക്കും. ഡോക്ടര്‍ ഉള്‍പ്പെടെ ആംബുലന്‍സ് സൗകര്യം, മരുന്നുകളുടെ ലഭ്യത എന്നിവ ആരോഗ്യ വകുപ്പ് ഉറപ്പാക്കും. ഹോട്ടലില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കും. ക്ലോറിനേഷന്‍ ശക്തമാക്കും. ഉത്സവദിവസങ്ങളില്‍ തടസം കൂടാതെയുള്ള വൈദ്യുതി വിതരണത്തിന് കെഎസ്ഇബിയെ ചുമതലപ്പെടുത്തി. പൊങ്കാല ദിവസവും മറ്റ് ദിവസങ്ങളിലും ജല അതോറിറ്റി കുടിവെള്ളം ക്രമീകരിക്കും. വെള്ളത്തിന്റെ ശുദ്ധത ഉറപ്പാക്കും. മലയാലപ്പുഴ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബയോടോയ്ലറ്റ് ക്രമീകരിക്കും. മാലിന്യ സംസ്‌കരണത്തിന് സംവിധാനമുണ്ടാകും. ഹരിതകര്‍മ സേനാംഗങ്ങളെ ഉപയോഗിച്ച് മാലിന്യ സംസ്‌കരണം നടത്തും.

വ്യാജമദ്യ വില്‍പന, നിരോധിത ലഹരി വസ്തുക്കളുടെ വില്‍പന തടയുന്നതിനുള്ള നടപടി എക്സൈസ് വകുപ്പ് സ്വീകരിക്കും. എഴുന്നള്ളത്തിനുള്ള ആനകളുടെ ഫിറ്റ്നസും ഇന്‍ഷൂറന്‍സും വനം വകുപ്പ് ഉറപ്പാക്കും. എലിഫന്റ് സ്‌ക്വാഡിന്റെ സേവനം ലഭ്യമാക്കും. ആനകളുടെ ആരോഗ്യസ്ഥിതി വെറ്ററിനറി ഡോക്ടര്‍മാര്‍ പരിശോധിക്കും. ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് വിവിധ വകുപ്പിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് അടൂര്‍ ആര്‍ഡിഒയെ ചുമതലപ്പെടുത്തി. ഉത്സവം ഫെബ്രുവരി 27ന് ആരംഭിക്കും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മി, ഉദ്യോഗസ്ഥര്‍, ക്ഷേത്ര ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായി ; പരാതിക്കാരന് 45 ദിവസത്തിനകം പുതിയ വാഹനം...

0
റായ്പൂർ : എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായെന്ന പരാതിയിൽ ഉപഭോക്താവിന്...

വരൾച്ച രൂക്ഷം : ഓണക്കാലത്ത് കർണ്ണാടകയിൽ നിന്നുള്ള പച്ചക്കറി, പൂക്കൾ വരവ് കുറയാൻ സാധ്യത

0
പുൽപള്ളി : അതിരൂക്ഷമായ വരൾച്ചയിൽ കൃഷിയിടങ്ങൾ കരിഞ്ഞുണങ്ങിയതോടെ ഇത്തവണ ഓണക്കാലത്തെ പച്ചക്കറി,...

പ്രതിപക്ഷ ഉപനേതാവ് പദവി : അനുനയനീക്കത്തിനൊരുങ്ങി സി.പി.എം. ; വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഡി. രാജ

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവിയിൽ കടുംപിടിത്തം തുടരുന്ന സി.പി.ഐ.യെ അനുനയിപ്പിക്കാൻ...

രാമക്ഷേത്ര ഭണ്ഡാരക്കൊള്ള : എസ്ഐടി ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും

0
ന്യൂഡൽഹി: രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയില്‍ പ്രത്യേക അന്വേഷണസംഘം ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും. ടിന്നു...