ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് ഗ്രാന്‍ഡ് ഫിനാലെ ഫെബ്രുവരി 22 ന് തിരുവനന്തപുരത്ത്; മുഖ്യമന്ത്രി സമ്മാനദാനം നിര്‍വഹിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിന്റെ സാമൂഹിക, വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ചരിത്രവും വര്‍ത്തമാനവും പ്രമേയമാക്കി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസിന്റെ ആദ്യ എഡിഷന്‍ ഗ്രാന്‍ഡ് ഫിനാലെയും സമാപന സമ്മേളനവും സമ്മാനദാന ചടങ്ങും 2026 ഫെബ്രുവരി 22 ന് തിരുവനന്തപുരം സര്‍ക്കാര്‍ വനിത കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 9.30 ന് കോളജ് വിഭാഗവും ഉച്ചയ്ക്ക് 1.30 ന് സ്‌കൂള്‍ വിഭാഗവും മത്സരം നടക്കും. സ്‌കൂള്‍, കോളജ് വിഭാഗങ്ങളിലായി ഏകദേശം അഞ്ച് ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് വിവിധ ഘട്ടങ്ങളിലായി പങ്കെടുത്തത്. ശരിയുത്തരങ്ങള്‍ക്ക് കാണികള്‍ക്കും സമ്മാനം ലഭിക്കുന്ന ജനകീയ ക്വിസ് ഷോയായാണ് മത്സരം സംഘടിപ്പിക്കുന്നത്.

വൈകിട്ട് 4.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സമ്മാനദാനം നിര്‍വഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു മുഖ്യാതിഥിയായി പങ്കെടുക്കും. മേയര്‍ വി വി രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദര്‍ശിനി എന്നിവര്‍ വിശിഷ്ടാതിഥികളാകും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ടി വി സുഭാഷ് സ്വാഗതം ആശംസിക്കും.
ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ്, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. കെ വാസുകി, കോളജിയേറ്റ് എജ്യുക്കേഷന്‍ ഡയറക്ടര്‍ കെ സുധീര്‍, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എന്‍ എസ് കെ ഉമേഷ് എന്നിവര്‍ ആശംസകള്‍ നേരും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ കെ ജി സന്തോഷ് നന്ദി അറിയിക്കും.
സ്‌കൂള്‍ വിഭാഗത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്ക് യഥാക്രമം അഞ്ച്, മൂന്ന്, രണ്ട് ലക്ഷം രൂപ വീതവും കോളജ് വിഭാഗത്തില്‍ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം മൂന്ന്, രണ്ട്, ഒരു ലക്ഷം രൂപ വീതവും സമ്മാനമായി നല്‍കും. ഇതോടൊപ്പം പ്രശസ്തിപത്രവും മെമെന്റോയും സമ്മാനിക്കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുത്തനെ ഉയര്‍ന്ന് ഇഞ്ചി വില

0
പാലക്കാട്: കുത്തനെ ഉയർന്ന് ഇഞ്ചി വില. രണ്ടാഴ്ചക്കിടെ കിലോയ്ക്ക് 80 രൂപയിലധികമാണ്...

കേതൻ കൊലപാതകം : സിയയുടെ കുടുംബത്തിന്റെ സുഗന്ധവ്യഞ്ജന സ്ഥാപനം അടച്ചുപൂട്ടാൻ നോട്ടിസ്

0
പുണെ : വ്യവസായി കേതൻ വിശാൽ‌ അഗർവാളിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി...

മതപരിവര്‍ത്തന ആരോപണം ; മധ്യപ്രദേശിൽ ബജ്റംഗ് ദൾ പ്രവര്‍ത്തകര്‍ കത്തോലിക്ക സ്കൂൾ തല്ലിത്തകര്‍ത്തു

0
ജബൽപൂര്‍: മധ്യപ്രദേശ് ജബൽപൂരിലെ സെന്‍റ്. അലോഷ്യസ് സീനിയർ സെക്കൻഡറി സ്കൂളിൽ മതപരിവർത്തനം...

പ്രതിപക്ഷ ഉപനേതൃസ്ഥാന തർക്കം : സിപിഐ ദേശീയ എക്സിക്യൂട്ടീവ് യോ​ഗം ഇന്ന്

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാന തർക്കത്തിനിടെ സിപിഐ ദേശീയ എക്സിക്യൂട്ടീവ് യോ​ഗം ഇന്ന്....