ജാതി വിവേചനം : മദ്രാസ് ഐ.ഐ.ടിയിലെ മലയാളി അസിസ്റ്റന്റ് പ്രഫസര്‍ രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : മദ്രാസ് ഐഐടിയിൽ നിന്ന് കടുത്ത ജാതി വിവേചനം നേരിടുന്നതായി ആരോപിച്ച് മലയാളി അസിസ്റ്റന്റ് പ്രഫസർ വിപിൻ പുതിയേടത്ത് രാജിവെച്ചു. ഒബിസി വിഭാഗത്തിൽ നിന്നുള്ള വിപിൻ ജോലിയിൽ പ്രവേശിച്ചത് 2019 മാർച്ചിലാണ്. അന്നുമുതൽ കടുത്ത ജാതി വിവേചനമാണ് നേരിടുന്നതെന്ന് വിപിൻ ആരോപിക്കുന്നു. വ്യാഴാഴ്ച രാവിലെ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി വിപിൻ സഹപ്രവർത്തകർക്ക് ഈ മെയിൽ സന്ദേശം അയച്ചിരുന്നു. എന്നാൽ വിപിന്റെ പ്രതികരണം തേടിയെങ്കിലും ലഭ്യമായിട്ടില്ല.

ഇ-മെയിൽ സന്ദേശത്തിൽ താൻ കടുത്ത ജാതി വിവേചനത്തിന് ഇരയായിട്ടുള്ളതായി പറയുന്നു. ഭാവിയിൽ ഇത്തരം സാഹചര്യം മദ്രാസ് ഐഐടിയിൽ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ വേണമെന്നും ഇതിനായി ഒരു കമ്മിറ്റിയെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. എസ് സി വിഭാഗത്തിൽ നിന്നും ഒ.ബി.സി വിഭാഗത്തിൽ നിന്നും അസിസ്റ്റന്റ് പ്രഫസർമാരായി എത്തുന്നവർ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് പഠിക്കണമെന്നും വിപിൻ ഇ-മെയിൽ സന്ദേശത്തിൽ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവം ; പിന്നാലെ കാസര്‍ഗോഡ് ഡിഎഫ്ഒക്ക് സ്ഥലംമാറ്റം

0
കാസര്‍ഗോഡ് : കാസര്‍ഗോഡ് ഡിഎഫ്ഒ ജോസ് മാത്യുവിനെ സ്ഥലം മാറ്റി. ട്രെയിനില്‍...

ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിൽ മുന്നറിയിപ്പുമായി അമേരിക്ക ; ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റിന്...

0
വാഷിംഗ്‌ടൺ : ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിന് പിന്നാലെ കനത്ത...

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...