ന്യൂഡല്‍ഹി : ഉത്തരാഖണ്ഡിലുണ്ടായ മണ്ണിടിച്ചിലില്‍ മലയാളി പോലീസ് ഉദ്യോഗസ്ഥര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കേസ് അന്വേഷണത്തിന്‍റെ ഭാഗമായി നേപ്പാള്‍ അതിർത്തിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ദേശീയപാതയിലേക്ക് മണ്ണിടിഞ്ഞ് വീണത്. അപകടത്തിനിടെ കൊച്ചിയില്‍ നിന്ന് പോയ സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിന്‍റെ ചില്ല് തകര്‍ന്നു. കനത്ത മഴ തുടരുന്ന ഉത്തരാഖണ്ഡില്‍ വിവിധയിടങ്ങളില്‍ റോഡും പാലവും തകര്‍ന്നിട്ടുണ്ട്. മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടർന്ന് സംസ്ഥാനത്തെ ചില സ്ഥലങ്ങളിലെ റോഡ് ഗതാഗതം നിരോധിച്ചു.
ഉത്തരാഖണ്ഡിലെ മണ്ണിടിച്ചില്‍ ; മലയാളി പോലീസ് സംഘം അത്ഭുതകരമായി രക്ഷപ്പെട്ടു
RECENT NEWS
Advertisment