മലയാളി നീന്തല്‍ താരം സജൻ പ്രകാശിന് അർജുന അവാർഡിന് ശുപാർശ

For full experience, Download our mobile application:
Get it on Google Play

ദില്ലി : മലയാളി നീന്തല്‍ താരം സജൻ പ്രകാശിനെ അർജുന അവാർഡിന് ശുപാർശ ചെയ്ത് ദേശീയ നീന്തൽ ഫെഡറേഷൻ. തുട‍‍ർച്ചയായ രണ്ടാം വർഷമാണ് നീന്തൽ ഫെഡറേഷൻ സജനെ അർജുന അവാർഡിന് ശുപാർശ ചെയ്യുന്നത്. സജൻ പ്രകാശിനൊപ്പം വെറ്ററൻ കോച്ച് കമലേഷ് നാനാവതിയെ ധ്യാൻചന്ദ് പുരസ്കാരത്തിനും നീന്തൽ ഫെഡറേഷൻ ശുപാർശ ചെയ്തു.

എ ക്വാളിഫിക്കേഷനോടെ 200 മീറ്റർ ബട്ടർഫ്ലൈയിൽ സജൻ ടോക്യോ ഒളിംപിക്സിന് യോഗ്യത നേടിയിട്ടുണ്ട്. ഒളിംപിക്സിന് നേരിട്ട് യോ​ഗ്യത നേടുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരമാണ് 27കാരനായ സജൻ. റോമിൽ നടന്ന യോ​ഗ്യതാ ചാമ്പ്യൻഷിപ്പിൽ ഒന്നാമതെത്തിയാണ് സജൻ ഒളിംപിക്സിന് നേരിട്ട് യോ​ഗ്യത നേടുന്നവരുടെ എ വിഭാഗത്തിലെത്തിയത്.

1:56:38 സെക്കൻഡില്‍ സജൻ ഒന്നാമതായി ഫിനിഷ് ചെയ്തു. 1:56.48 സെക്കൻഡായിരുന്നു ഒളിംപിക്സ് യോ​ഗ്യതാ സമയം. നേരത്തെ ബെൽ​ഗ്രേഡിൽ നടന്ന ചാമ്പ്യൻഷിപ്പിൽ സജൻ സ്വർണം നേടിയിരുന്നെങ്കിലും എ വിഭാ​ഗത്തിൽ ഒളിംപിക്സിന് നേരിട്ട് യോ​ഗ്യത ഉറപ്പാക്കാനായിരുന്നില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...