ഹൈദരാബാദിലെ കോട്ടിയിൽ വെച്ച് മലയാളി വ്യവസായിയെ കൊള്ളയടിച്ചു

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : ഹൈദരാബാദിലെ കോട്ടിയിൽ വെച്ച് മലയാളി വ്യവസായിയെ കൊള്ളയടിച്ചു. കാലിൽ വെടിവെച്ച് വീഴ്ത്തി കൊള്ളയടിച്ചത് 6 ലക്ഷം രൂപയാണ്. കോഴിക്കോട് സ്വദേശി വി പി റിൻഷിദിനാണ് വെടിയേറ്റത്. വസ്ത്രവ്യാപാരിയായ റിൻഷിദ് ചാർമിനാറിന് സമീപം വസ്ത്രങ്ങൾ വാങ്ങാൻ എത്തിയതായിരുന്നു. പ്രതീക്ഷിച്ചതുപോലുള്ള വസ്ത്രങ്ങൾ ലഭിക്കാതിരുന്നതിനാൽ കൊണ്ടുവന്ന പണം ബാങ്കിൽ നിക്ഷേപിക്കാൻ തീരുമാനിച്ചു. ജനുവരി 31ന് രാവിലെ സുഹൃത്തിനൊപ്പം ബൈക്കിലെത്തി പണം എടിഎമ്മിൽ നിക്ഷേപിക്കുന്നതിനിടെ രണ്ട് അജ്ഞാതർ അവിടേക്ക് എത്തുകയായിരുന്നു.

രണ്ടു പേ‍ർ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് റിൻഷാദ് പറയുന്നു. എതിർത്തപ്പോൾ വെടിവെച്ച് വീഴ്ത്തി. രണ്ടു തവണ അജ്ഞാതർ വെടിയുതിർത്തു. പണവും ബൈക്കിന്‍റെ ചാവിയുമായി അജ്ഞാതർ രക്ഷപെട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. ആക്രമണത്തിന് ശേഷം ചാദർഗഡിലേക്കും അവിടെ നിന്ന് കച്ചിഗുഡയിലേക്കും കടന്ന പ്രതികൾ വസ്ത്രം മാറ്റിയ ശേഷം വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞുവെന്ന് പൊലീസ് കണ്ടെത്തി. പ്രതികളെ പിടികൂടുന്നതിനായി പൊലീസ് സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു വരികയാണ്. പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച റിൻഷിദ് അപകടനില തരണം ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...