എം വി ഗോവിന്ദന് മറുപടിയുമായി രമേശ് ചെന്നിത്തല രംഗത്തെത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്പ്രിംക്ലർ കരാറുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി കഴിഞ്ഞ ദിവസം വന്നതിന് പിന്നാലെ തനിക്കെതിരെ വിമർശനമുന്നയിച്ച സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മറുപടിയുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. താനും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവും മാപ്പ് പറയണമെന്ന ഗോവിന്ദന്റെ ആവശ്യം കാര്യങ്ങൾ പഠിക്കാതെയാണെന്നും കേസിൽ താൻ മാത്രമാണ് കക്ഷി ചേർന്നിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കരാറിൽ അഴിമതിയില്ലായിരുന്നെങ്കിൽ എന്തിനാണ് സർക്കാർ പദ്ധതിയിൽ നിന്ന് പിന്മാറിയതെന്ന് ചെന്നിത്തല ചോദിച്ചു.

തന്റെ ഇടപെടലുകളെത്തുടർന്നാണ് സർക്കാർ പിന്മാറിയതെന്നും സ്വകാര്യതയുമായി ബന്ധപ്പെട്ട തന്റെ വാദങ്ങൾ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ശരിവെച്ചതായും അദ്ദേഹം പറഞ്ഞു. എ ഐ ക്യാമറ അഴിമതിയുമായി ബന്ധപ്പെട്ട തന്റെയും പ്രതിപക്ഷ നേതാവിന്റെയും വാദം കോടതി തള്ളിയെന്നത് സത്യമാണെന്നും ചെന്നിത്തല സമ്മതിച്ചു. തങ്ങളുടെ വാദങ്ങൾ കോടതി തള്ളിയെങ്കിലും നിലവിൽ സംസ്ഥാനത്ത് ഏതെങ്കിലും എ ഐ ക്യാമറകൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. വസ്തുതാപരമായ കാര്യങ്ങളാണ് അന്ന് പറഞ്ഞതെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വഞ്ചിയൂർ കൊലപാതകം: നിർണായക വഴിത്തിരിവ്; അയൽവാസിയടക്കം നാലുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: വഞ്ചിയൂരിലെ ചമ്പക്കട സ്വദേശി വിശാഖിന്റെ മരണത്തില്‍ പ്രതികള്‍ പിടിയില്‍. മുഖ്യപ്രതി...

​’ഇതാണ് സർക്കാരിന്റെ വിസ്മയം’; പവർകട്ട് വിഷയത്തിൽ സർക്കാരിനെതിരെ ഒളിയമ്പുമായി മുഹമ്മദ് റിയാസ്

0
തിരുവനന്തപുരം: കറണ്ട് പോക്ക് സര്‍ക്കാരിന്റെ വിസ്മയമാണെന്ന് മുന്‍ മന്ത്രി പി എ...

യുഎഇ പോലീസ് ഉദ്യോഗസ്ഥനാണ് എന്ന വ്യാജേന വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാലക്കാട്...

0
പാലക്കാട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തില്‍ പാലക്കാട്...

അമ്മ സംഘടനയിലെ പ്രതിസന്ധി രൂക്ഷമാകുന്നു;നിര്‍ണായക നീക്കവുമായി വനിത അംഗങ്ങള്‍; രജിസ്ട്രാര്‍ ഭരണം കൊണ്ടുവരണമെന്ന് ആവശ്യം

0
കൊച്ചി: താരസംഘടന അമ്മയില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കെ നിര്‍ണായക നീക്കവുമായി സംഘടനയിലെ വനിതാ...